അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) 20 വരെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം.

അധ്യാപക യോഗ്യത പരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടല്‍ വഴി നവംബർ 11 മുതല്‍ 20 വരെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങള്‍ എന്നിവ https:///ktet.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളില്‍ ലഭിക്കും.Continue Reading

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2024-25 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഒക്ടോബർ 22 വരെ അപേക്ഷിക്കാം. എൽ.ബി.എസ് സെന്ററിന്റെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കേണ്ടതാണ്. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്‌ടോബർ  24 ന് മുൻപ് നൽകണം. സർക്കാർContinue Reading

ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള പാഠങ്ങൾ കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി

ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയാനും ‘ഫാക്ട് ചെക്കിങ്ങിന്’ കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളുടെ ഭാഗമായി. നേരത്തെ 2022-ൽ ‘സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് വ്യാജവാർത്തകൾ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. 5920 പരിശീലകരുടെ സഹായത്തോടെയാണ് 9.48 ലക്ഷം യു.പി. തലത്തിലെ കുട്ടികൾക്കും 10.24 ലക്ഷം ഹൈസ്‌ക്കൂൾ കുട്ടികൾക്കും രാജ്യത്താദ്യമായിContinue Reading

ബി.എസ്.സി. നഴ്‌സിംഗ് ഡിഗ്രി പ്രവേശന പരീക്ഷ ആഗസ്റ്റ് 18ന്

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 18 ന്  നടത്തുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽക്കാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.Continue Reading

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷ സെപ്റ്റംബർ 3 മുതല്‍ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്‌ളാസില്‍ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും അറിയിപ്പിലുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ഇവർക്ക് വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെയും സ്കൂള്‍ ഒളിമ്ബിക്സിന്‍റെയും ശാസ്ത്ര മേളയുടെയും തിയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബർ 3 മുതല്‍Continue Reading

ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും

ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആദ്യ രണ്ടു മാസം അടൂര്‍ ഗവ. പോളിടെക്‌നിക്കിലും തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിന്‍ ഷിപ്യാര്‍ഡിലും ആയിരിക്കും പരിശീലനം. ഫോണ്‍ : 9447454870,7994497989.Continue Reading

പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 2076 സർക്കാർഎയ്ഡഡ്, അണ്‍ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 2023 ല്‍ ജൂലൈ അഞ്ചിനും 2022 ല്‍ ഓഗസ്റ്റ് 25 നുമാണ് ക്ലാസുകള്‍ തുടങ്ങിയിരുന്നത്. ഏകദേശം 3. 25 ലക്ഷം വിദ്യാർഥികള്‍ സ്ഥിരപ്രവേശനം നേടിയ ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാർത്ഥികളെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍Continue Reading

ക്വിസ് നൈറ്റിൽ ആദ്യദിനത്തിലെ വിജയി കണ്ണൂർ അട്ടടപ്പ സ്വദേശി

വായന ദിനത്തോടനുബന്ധിച്ചു ആദിത്യ ന്യൂസ് ഒരുക്കുന്ന ക്വിസ് നൈറ്റിൽ ആദ്യദിനമായ പതിനഞ്ചാംതിയതി രാത്രി 8 ന് നടന്ന മത്സരത്തിൽ കണ്ണൂർ ആറ്റടപ്പ സ്വദേശി അശ്വിൻ പി വിജയിച്ചു. കണ്ണൂർ ആറ്റടപ്പ,അശ്വതിയിൽ രാജൻ-സുധാമണി ദമ്പതികളുടെ മകനായ അശ്വിൻ ബികോം കഴിഞ്ഞ് പി ജി ക്കു പോകാനുള്ള തയ്യാറെടുപ്പാണ്. അടുത്ത മത്സരം 22/06/2024Link: Click HereContinue Reading

ഐഎച്ച്‌ആര്‍ഡി പോളിടെക്നിക് പ്രവേശന തീയതി നീട്ടി

11m ഐഎച്ച്‌ആർഡിയുടെ പൈനാവ് മോഡല്‍പോളിടെക്‌നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനു വേണ്ടി ഓണ്‍ലൈനായി അപേക്ഷിക്കാനായുള്ള തിയതി ജൂണ്‍ 20 വരെ നീട്ടി. ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, കമ്ബ്യൂട്ടർ എഞ്ചിനീറിങ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/ CBSE-X/ മറ്റ് തുല്യത പരീക്ഷകളില്‍ ഉപരിപഠനത്തിന് അർഹരായവർക്ക് www.polyadmission.org എന്ന പോർട്ടല്‍ വഴി ഓണ്‍ലൈൻ ആയിContinue Reading

പ്ലസ് വണ്‍: രണ്ടാം അലോട്ട്മെൻറ് 11ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെൻറില്‍ പ്രവേശനം നേടിയത് 2,19,596 പേർ. 25,156 പേർ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. പ്രവേശനം നേടാത്ത സീറ്റുകള്‍ രണ്ടാം അലോട്ട്മെൻറില്‍ ഉള്‍പ്പെടുത്തും. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ഉള്‍പ്പെടെ 1189 പേർക്ക് പ്രവേശനം നിരസിച്ചു. 6155 പേർക്ക് സ്പോർട്സ് ക്വോട്ടയിലും പ്രവേശനം നല്‍കി. ഇതില്‍ 2519 പേർ സ്ഥിരം പ്രവേശനവും 1895 പേർ താല്‍ക്കാലിക പ്രവേശനവും നേടി. 1736 പേർ പ്രവേശനം നേടിയില്ല.Continue Reading