ചോദ്യപേപ്പർ വില്‍പ്പനയില്‍ കേസെടുത്ത് പൊലീസ്

ചോദ്യപേപ്പർ വില്‍പ്പനയില്‍ കേസെടുത്ത് പൊലീസ്. സമൂഹമാദ്ധ്യമത്തില്‍ ഫോറിൻ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്റെ (എഫ്‌എംജിഇ) ചോദ്യപേപ്പറും ഉത്തരസൂചികയും വില്‍പ്പനയ്‌ക്കുണ്ടെന്ന പരസ്യം ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് തലസ്ഥാനത്ത് സൈബർ സെല്‍ കേസെടുത്തത്. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടി നാഷണല്‍ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് നടത്തുന്ന പരീക്ഷയാണ് എഫ്‌എംജിഇ. ഈപരീക്ഷയുടെ ചോദ്യപേപ്പർ വില്‍പ്പനയ്‌ക്കെന്ന് ടെലിഗ്രാം ഗ്രൂപ്പില്‍ പരസ്യം ചെയ്ത സംഘങ്ങള്‍ക്കെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ്Continue Reading

ഹൈറിച്ച്‌ തട്ടിപ്പ് കേസില്‍ എംഡി കെ ഡി പ്രതാപനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററ്റ് അറസ്റ്റ് ചെയ്തു

ഹൈറിച്ച്‌ തട്ടിപ്പ് കേസില്‍ എംഡി കെ ഡി പ്രതാപനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററ്റ് അറസ്റ്റ് ചെയ്തു. എച്ച്‌ ആര്‍ കറന്‍സിയുടെ പേരില്‍ കോടികള്‍ വിദേശത്തേയ്ക്ക് കടത്തിയ കേസിലാണ് ഇഡി പ്രതാപനെ അറസ്റ്റ് ചെയ്തത്. ഓഫീസിലേക്ക് വിളിച്ച്‌ വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതാപനെ നാളെ കോടതിയില്‍ ഹാജരാക്കും. ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന്റെ പേരില്‍ കമ്ബനി ഉടമകളായ കെ ഡി പ്രതാപനേയും ഭാര്യ ശ്രീനയെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. മണിചെയിന്‍ തട്ടിപ്പിന്Continue Reading

ഒഡീഷാ സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

പെരുമ്പാവൂർ: ചൊവ്വാഴ്ച പുലർച്ചെ പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ഒഡീഷ കാണ്ടമാൽ ഉദയഗിരി സ്വദേശിയായ ആകാശ്ദിഗലിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പെരുമ്പാവൂർ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഒഡീഷ സ്വദേശി തന്നെയായ അഞ്ജൻ നായികാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വല്ലത്തുനിന്നും പിടിയിലായത്. കടം മേടിച്ച ആയിരം രൂപയെ ചൊല്ലിയുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. രണ്ടു പ്ലൈവുഡ് കമ്പനിയിലായി ജോലിയെടുത്തിരുന്ന ഇരുവരും പലവട്ടം പണത്തെച്ചൊല്ലി വഴക്കിട്ടിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ളContinue Reading

സ്വർണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് സി.പി.എംബ്രാഞ്ച് അംഗത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കി

സ്വർണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് സി.പി.എംബ്രാഞ്ച് അംഗത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം എരമം സെൻട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വർണം പൊട്ടിക്കല്‍ സംഘത്തിനൊപ്പം കാനായിയില്‍ വീട് വളഞ്ഞ സംഘത്തില്‍ സജേഷും ഉണ്ടായിരുന്നു. ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗമായിരുന്നു സജേഷ്. സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ടായിരുന്നു. സ്വർണം പൊട്ടിക്കല്‍ സംഘവുമായി ബന്ധപ്പെട്ട് പി ജയരാജനും മകനുമെതിരെ മനു തോമസ് നടത്തിയ ആരോപണങ്ങള്‍ വൻContinue Reading

ജോലി വാഗ്‌ദാനംചെയ്‌ത് കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്‌റ്റില്‍.

ഓസ്‌ട്രേലിയയില്‍ സിമിക്‌ ഗ്രൂപ്പ്‌ ലിമിറ്റഡ്‌ എന്ന കമ്ബനിയില്‍ സോഫ്‌റ്റ് സ്‌കില്‍ ട്രെയിനര്‍മാരായി ജോലി വാഗ്‌ദാനം ചെയ്‌ത് സംസ്‌ഥാനത്തുടനീളം നാല്‍പതിലേറെ ഉദ്യോഗാര്‍ഥികളില്‍നിന്നു കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്‌റ്റില്‍. കോയമ്ബത്തൂര്‍ രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാര്‍ട്ട്‌മെന്റില്‍ ആര്‍. മധുസൂദനനെ(ആഷ്‌ടണ്‍ മൊണ്ടീറോ-42)യാണ്‌ നൂറനാട്‌ എസ്‌.എച്ച്‌.ഒ. ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. നൂറനാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ബംഗളുരുവില്‍നിന്നാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ഇംഗ്ലീഷ്‌ ഭാഷ നന്നായിContinue Reading

ക്വാറി വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം;പ്രതിയുടേത് വിചിത്രമൊഴി

തിരുവനന്തപുരം: കാറിനുള്ളില്‍ ക്വാറി വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള സജികുമാർ, കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച്‌ വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതല്‍ നല്‍കുന്നത്. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊല നടത്തിയതെന്ന വിചിത്രമൊഴിയാണ് ഇയാള്‍ ആദ്യം നല്‍കിയത്. വാഹനത്തിലുണ്ടായിരുന്ന പണത്തെക്കുറിച്ച്‌ തനിക്കറിയില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, അന്വേഷണസംഘം ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രാഥമികാന്വേഷണത്തില്‍ അതു തെളിയിക്കുന്നതിനായുള്ള ഒരു വിവരവും ലഭിച്ചിട്ടുമില്ല. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി പോലീസിന്റെ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നാണ്Continue Reading

വിവാഹവാഗ്ദാനം നല്‍കി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍.

വിവാഹവാഗ്ദാനം നല്‍കി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോകുകയും അമ്മയുടെ ബാഗില്‍ നിന്ന് 50,000 രൂപ മോഷ്ടിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ബീഹാർ വെസ്റ്റ് ചമ്ബാരൻ ജില്ലയില്‍ ബല്‍വാബഹുവൻ സ്ട്രീറ്റില്‍ സലീം മിയാന്റെ മകൻ മെഹമ്മൂദ് മിയാനെയാണ് (38) അമ്ബലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. 20 ന് ഉച്ചക്ക് 12 ഓടെ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അമ്മ ചെമ്മീൻ ഷെഡില്‍ ജോലിക്ക് പോയ സമയം, വളഞ്ഞ വഴിയിലെContinue Reading

30 കോടിയുടെ കൊക്കെയ്ൻ കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയില്‍ എത്തിച്ച കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് ഡിആര്‍ഐ രേഖപ്പെടുത്തി. ടാന്‍സാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരുവിന്‍റെ അറസ്റ്റാണ് ഡിആര്‍ഐ രേഖപ്പെടുത്തിയത്. ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങിയ നിലയിലായിരുന്നു ഇവർ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റില്‍ നിന്ന് 90 കൊക്കൈൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്. വെറോനിക്കയുടെ വയറ്റിലുണ്ടായിരുന്ന കൊക്കെയ്ന്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിയാതിരുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തല്‍ വൈകിയത്. സഹയാത്രികനായിരുന്ന ടാന്‍സാനിയന്‍ പൗരന്‍Continue Reading

നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ മഹാരാഷ്ട്രയില്‍ രണ്ട് അധ്യാപകർ അറസ്റ്റിൽ

ഭോപാല്‍: നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ മഹാരാഷ്ട്രയില്‍ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. ലാത്തൂരിലെ സർക്കാർ സ്‌കൂള്‍ അധ്യാപകരായ സഞ്ജയ് തുക്കാറാം ജാദവ്, ജലീല്‍ ഉമർഖാൻ പത്താൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇവരെ ഇന്നലെ അറസ്റ്റ് ചെയ്തത്. അതിനിടെ, നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചു. മേയ് അഞ്ചിന് സംഘടിപ്പിച്ച നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേട് അന്വേഷണംContinue Reading

ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ഉണ്ടാകില്ല

കണ്ണൂർ: ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ഉണ്ടാകില്ല. ശിക്ഷാ ഇളവ് സംബന്ധിച്ച്‌ ജയില്‍ മേധാവി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ശിക്ഷാ ഇളവ് നല്‍കേണ്ടവരുടെ പുതുക്കിനല്‍കിയ ലിസ്റ്റില്‍ ടി.പി കേസ് പ്രതികളില്ലെന്നും ജയില്‍ മേധാവി വ്യക്തമാക്കി. സർക്കാരിന് ഈ പട്ടിക കൈമാറും. ജയില്‍ സൂപ്രണ്ട് തയ്യാറാക്കിയ ലിസ്റ്റില്‍ ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെട്ടത് അബദ്ധവശാലാണെന്നും സൂപ്രണ്ടിന് പിഴവ് വന്നിട്ടുണ്ടെന്നും ജയില്‍ മേധാവി കൂട്ടിചേർത്തു. ഇക്കാര്യത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടിയെന്നും അദ്ദേഹംContinue Reading