സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

ചെങ്ങന്നൂരില്‍ ഡോക്ടര്‍ ദമ്ബതികളുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. തിരുവന്‍വണ്ടൂര്‍ പ്രാവിന്‍കൂട് ജംഗ്ഷന് സമീപമുള്ള ഡോ.സിഞ്ചുവിന്‍റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. കൊല്ലം തേവള്ളി പൗണ്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജെ മാത്തുകുട്ടി (52) യെയാണ് ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്. വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കി പ്രതിContinue Reading

സ്കൂള്‍, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പുസംഘം

സ്കൂള്‍, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്. മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡല്‍ഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്‌ആപ്പ് കോളില്‍ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കള്‍ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങള്‍ ആരായുന്നു. ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നല്‍കാനാണ് അവർ ആവശ്യപ്പെടുക.Continue Reading

പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍

പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്ബ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടില്‍ ശരത് ( 28) ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ (24) എന്നിവരെയാണ് പോക്സോ നിയമപ്രകാരം ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഴിഞ്ഞ 4 വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അതിജീവിത സ്കൂളില്‍ വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപിക സ്കൂള്‍ കൗണ്‍സിലറെContinue Reading

കേരളത്തിലെ ട്രഷറികളില്‍നിന്ന് ജീവനക്കാർ അപഹരിച്ചത് 97,71,274 രൂപ

കേരളത്തിലെ ട്രഷറികളില്‍നിന്ന് ജീവനക്കാർ അപഹരിച്ചത് 97,71,274 രൂപ. ജില്ല ട്രഷറികള്‍, സബ് ട്രഷറികള്‍ തുടങ്ങിയ 11 സ്ഥാപനങ്ങളില്‍ എട്ട് വർഷത്തിനിടെ നടന്ന തട്ടിപ്പിന്‍റെ കണക്കാണിത്. ഇതില്‍ 26,64,136 രൂപ തിരികെ ഈടാക്കിയിട്ടുണ്ട്. 71,07,138 രൂപ തിരികെ ഈടാക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്നും ട്രഷറി ഡയറക്ടറേറ്റ് കൊച്ചിയിലെ പ്രോപ്പർ ചാനല്‍ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. സാമ്ബത്തിക തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയവരില്‍നിന്ന് പലിശയിനത്തില്‍ 5,49,403 രൂപContinue Reading

ജോലി വാഗ്ദാനം ചെയ്‌ത്‌ എട്ടു ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ എട്ടു ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍ . ചെങ്ങന്നൂർ സ്വദേശിയായ സി. ദിവ്യാമോളെ (40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാമമംഗലം ഊരമന മണ്ണാപ്പറമ്ബില്‍ എം.കെ. സുരേഷില്‍ നിന്നാണ് 2021 മുതല്‍ 7.75 ലക്ഷം രൂപ വാങ്ങിയത്. സുരേഷിന്‍റെ മകന് മാള്‍ട്ടയില്‍ ജോലി നല്‍കാമെന്ന് ഉറപ്പു നല്കിയാണ് ചെങ്ങന്നൂരില്‍ ട്രാവല്‍സ് നടത്തി വന്നിരുന്ന ദിവ്യയും, ഭർത്താവ് രാജേഷും ചേർന്ന് പണം തട്ടിച്ചെടുത്തത്. പണവും മകന്‍റെContinue Reading

പശു ഫാമിന്റെ മറവില്‍ എം.ഡി.എം.എ. മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവ് പിടിയില്‍.

നിലമ്ബൂരില്‍ പശു ഫാമിന്റെ മറവില്‍ എം.ഡി.എം.എ. മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവ് പിടിയില്‍. മമ്ബാട് നടുവക്കാട് സ്വദേശി മധുരക്കറിയന്‍ അബൂബക്കറെ(37)യാണ് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. കാറില്‍ സൂക്ഷിച്ച 3.5 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച്‌ ലഹരി വില്‍പനയും ഉപയോഗവും നടക്കുന്നതായി മലപ്പുറം ഡിവൈഎസ്പി പി.കെ. സന്തോഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പശു ഫാമും പരിസരവും പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. തുടര്‍ന്നാണ്Continue Reading

വീട്ടമ്മയുടെ സ്വർണാഭരണങ്ങള്‍ കവർന്ന കേസില്‍ പിടിയിലായത് ഒൻപതാംക്ലാസുകാരനായ മകൻ

വീട്ടമ്മയുടെ സ്വർണാഭരണങ്ങള്‍ കവർന്ന കേസില്‍ ഒടുവില്‍ പിടിയിലായത് ഒൻപതാംക്ലാസുകാരനായ മകൻ. ഡല്‍ഹി നജഫ്ഘട്ടിലെ ഒൻപതാംക്ലാസ് വിദ്യാർഥിയെയാണ് സ്വന്തം വീട്ടില്‍നിന്ന് സ്വർണം മോഷ്ടിച്ച കേസില്‍ പോലീസ് പിടികൂടിയത്. കാമുകിയുടെ പിറന്നാളാഘോഷം നടത്താനും കാമുകിയ്ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കാനുമാണ് മോഷണം നടത്തിയതെന്നാണ് ഒൻപതാംക്ലാസുകാരന്റെ മൊഴി. ഇതിനായി മാതാവിന്റെ സ്വർണാഭരണങ്ങള്‍ കവർന്ന് വില്‍പ്പന നടത്തിയെന്നും വിദ്യാർഥി സമ്മതിച്ചു. ഓഗസ്റ്റ് മൂന്നാം തീയതിയാണ് നജഫ്ഘട്ട് സ്വദേശിയായ വീട്ടമ്മ മോഷണം സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയത്. തലേദിവസംContinue Reading

മുൻ ഭദ്രാസനാധിപനേയും പറ്റിച്ച് സൈബർ വിരുതന്മാർ; തട്ടിയെടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ

പത്തനംതിട്ട: സൈബർ വിരുതന്മാരുടെ തട്ടിപ്പിനിരയായി യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഓൺലൈൻ കള്ളന്മാർ തട്ടിയെടുത്തത്. അദ്ദേഹത്തിന്റെ പരാതിയിൽ പത്തനംതിട്ട കീഴ് വായ്പൂർ പോലീസ് കേസെടുത്തു. മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഗീവർഗ്ഗീസ് മാർ കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. വീഡിയോ കോൾContinue Reading

വാഹനാപകടത്തില്‍ 80 കാരൻ മരിച്ചതിനു പിന്നിൽ പണം തട്ടാനുള്ള ആസുത്രിത കൊലപാതകം

കൊല്ലം ആശ്രാമത്ത് ജൂണ്‍ 19നുണ്ടായ വാഹനാപകടത്തില്‍ 80 കാരൻ മരിച്ചതിനു പിന്നിൽ ഗുഡാലോചന. അന്വഷണത്തിൽ അപകടമല്ല കൊലപാതകമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി . ബിഎസ്‌എൻഎല്ലില്‍ ഉന്നത തസ്തികയിലിരുന്ന് വിരമിച്ച പാപ്പച്ചൻ എന്നയാളാണ് മരിച്ചത്. ഇത് റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്ബോഴാണ് ഞെട്ടിക്കുന്ന യഥാർത്ഥ വിവരങ്ങള്‍ പുറത്തു വന്നത്. വിരമിച്ചപ്പോള്‍ ആനുകൂല്യമായി കിട്ടിയ 90 ലക്ഷം രൂപ കൊല്ലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ സ്ഥാപനത്തിലെContinue Reading

റെയില്‍വേയില്‍ ജോലി വാഗ്ദാനം: 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.

കണ്ണൂർ: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. പാതിരിയാട് സ്വദേശി നരേന്ദ്രബാബുവിന്‍റെ പരാതിയില്‍ ചൊക്ലി സ്വദേശി കെ. ശശി, കൊല്ലം സ്വദേശി ശരത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നരേന്ദ്രബാബുവിന്‍റെ മകന് റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. 2023 ജൂലൈയിലും നവംബറിലുമായി 25 ലക്ഷം വാങ്ങിയെന്നും ഒരു വർഷമായിട്ടും മകന് ജോലി നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്തില്ലെന്നുമാണ്Continue Reading