കോളജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

കൊച്ചി: മൂവാറ്റുപുഴയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(23)യെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ജൂലൈ 26-നാണ് മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിനിയായ നമിതയെ പ്രതി ബൈക്കിടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. ലൈസന്‍സില്ലാതെ അമിതവേഗത്തിലും അശ്രദ്ധയിലും ബൈക്ക് ഓടിച്ചുവന്ന ആന്‍സണ്‍ റോയി നമിതയെയും മറ്റൊരു വിദ്യാര്‍ഥിനിയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍Continue Reading

നിയമന കോഴക്കേസില്‍ റഹീസ് റഹ്മാനെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: നിയമന കോഴക്കേസില്‍ റഹീസ് റഹ്മാനെ റിമാൻഡ് ചെയ്തു. ഇന്നലെ അറസ്റ്റിലായ റഹീസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഒളിവിലുള്ള അഖില്‍ സജീവിന്റെ സുഹൃത്താണ് റഹീസ്. ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് റഹീസിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയത്. കേസിലെ ആദ്യ അറസ്റ്റാണ് റഹീസിന്‍റേത്. ഹരിദാസന്റെ മരുമകള്‍ക്ക് ആയുഷ് മിഷനിലേക്കു ലഭിച്ച പോസ്റ്റിങ് ഓര്‍ഡര്‍ ഒരു വ്യാജ ഇ-മെയിലിലൂടെയാണ് വന്നത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇ-മെയില്‍ നിര്‍മിച്ചത്Continue Reading

കരുവന്നൂര്‍ തട്ടിപ്പില്‍ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നല്‍കാൻ കോടതി നിര്‍ദേശം

കരുവന്നൂര്‍ തട്ടിപ്പില്‍ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നല്‍കാൻ കോടതി നിര്‍ദേശം.ആധാരം തിരികെ നല്‍കാൻ ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാല്‍ തിരികെ നല്‍കുന്നതില്‍ തടസമില്ലെന്ന് ഇ ഡി വ്യക്തമാക്കി. ബാങ്കിന് അപേക്ഷ നല്‍കാൻ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു. ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതിContinue Reading

തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ സ്ഥിരം മോഷണം നടത്തുന്ന രണ്ട് ബംഗാളികളെ പോലീസ് പിടികൂടി

ആലുവ: തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ചെന്ന് സ്ഥിരം മോഷണം നടത്തുന്ന രണ്ട് ബംഗാളികളെ ആലുവ പോലീസ് പിടികൂടി. ബംഗാൾ പൊക്കാരിയ സ്വദേശി അലി മുഹമ്മദ്, ഗോൽപൊക്കാർ സ്വദേശി അഖിൽ എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 23ന് രാത്രി മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാർ താമസിക്കുന്ന കമ്പനിപ്പടിയിലുള്ള വാടകവീട്ടിൽ നിന്നും പതിനൊന്ന് മൊബൈൽ ഫോണുകളും, ഇതരവസ്തുക്കളും മോഷ്ടിച്ച സംഭവത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. മറ്റു ജോലികൾക്കൊന്നും പോകാത്ത ഇവർ ആഢംബരContinue Reading

 ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസില്‍ അഭിഭാഷകൻ അറസ്റ്റില്‍.

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസില്‍ അഭിഭാഷകൻ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കോഴിക്കോട് സ്വദേശിയായ റയീസിനെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യത്തെ അറസ്റ്റാണിത്. പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ക്ക് ആയുഷ് മിഷന്റെ പേരിലുള്ള ഐഡിയില്‍ നിന്നാണ് വ്യാജ പോസ്റ്റിംഗ് ഓര്‍ഡര്‍ ലഭിച്ചത്. ഈ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഖില്‍ സജീവിന്റെയും ലെനിൻ രാജിന്റെയും അടുത്ത കൂട്ടാളിയാണ് റയീസ്.Continue Reading

ഡോക്ടറെ വടിവാള്‍ കാണിച്ച്‌ ഭീകരാന്തരീക്ഷം തീര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍വെച്ച്‌ ഡോക്ടറെ വടിവാള്‍ കാണിച്ച്‌ ഭീകരാന്തരീക്ഷം തീര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ മുഹമദ് അനസ് ഇ.കെ (26) കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ ഷിജിൻദാസ് എൻ.പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവം നടക്കുന്നതിനു തലേ ദിവസം ഇവര്‍ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു.Continue Reading

വാഹന പരിശോധനയ്ക്കിടെ ഒന്നേമുക്കാൽ കോടിയുടെ കുഴൽപ്പണവുമായി മുംബൈ സ്വദേശിയെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു

തലശ്ശേരി: വ്യാഴാഴ്ച രാത്രിയിലാണ് സംശയകരമായ സാഹചര്യത്തിൽ എത്തിയ മുംബൈ സ്വദേശിയായ യുവാവിന്റെ കയ്യിൽ നിന്ന് രേഖകൾ ഇല്ലാത്ത ഒന്നേമുക്കാൽ കൂടി രൂപ പോലീസ് പിടിച്ചെടുത്തത്. തലശ്ശേരി ടൗണിലെ ഹൊളോവെ റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറുമായി എത്തിയ മുംബൈ സ്വദേശി സ്വപ്നിൽ ലക്ഷ്മൺ ആണ് തലശ്ശേരി പോലീസിന്റെ കസ്റ്റഡിയിലായത്. യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത കാർ വെള്ളിയാഴ്ച വർക്ക് ഷോപ്പിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ്Continue Reading

നായപരിശീലന കേന്ദ്രത്തില്‍നിന്നു കഞ്ചാവ്‌ കണ്ടെത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍

കോട്ടയം: നായപരിശീലന കേന്ദ്രത്തില്‍നിന്നു കഞ്ചാവ്‌ കണ്ടെത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍. കോട്ടയം, പാറമ്ബുഴ കൊശമറ്റം കോളനി തെക്കേതുണ്ടത്തില്‍ റോബിന്‍ ജോര്‍ജി (28) നെ തമിഴ്‌നാട്ടില്‍നിന്നാണു പ്രത്യേക അന്വേഷണസംഘം പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു. ഇയാള്‍ വാടകയ്‌ക്കു താമസിച്ചിരുന്ന കുമാരനല്ലൂരിലെ വീട്ടില്‍നിന്നു കഴിഞ്ഞ തിങ്കളാഴ്‌ച 17.8 കിലോ കഞ്ചാവ്‌ ജില്ലാ പോലീസ്‌ പിടിച്ചെടുത്തിരുന്നു. വീടിനോടുചേര്‍ന്നു നടത്തിയിരുന്ന നായപരിശീലന കേന്ദ്രത്തിന്റെ മറവിലായിരുന്നു കഞ്ചാവ്‌ കച്ചവടം. പോലീസ്‌ സാന്നിധ്യം മനസിലാക്കിയതിനെത്തുടര്‍ന്ന്‌Continue Reading

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം ഒന്നര ലക്ഷം രൂപ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ യുവാക്കള്‍ അറസ്‌റ്റില്‍

കായംകുളം: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച്‌ ഒന്നര ലക്ഷം രൂപ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ യുവാക്കള്‍ അറസ്‌റ്റില്‍. വയനാട്‌ സ്വദേശികളായ മിഥുന്‍ദാസ്‌(19), ഇയാളുടെ കൂട്ടാളി അക്ഷയ്‌(21) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ചേപ്പാട്‌ സ്വദേശിനിയായ വിദ്യാര്‍ഥിനിയെ സ്‌നാപ്‌ ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം വാഹനത്തിന്റെ ആര്‍.സി ബുക്ക്‌ പണയം വച്ചത്‌ തിരികെ എടുക്കാനാണന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ വിദ്യാര്‍ഥിനിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന ഒരു ജോഡി സ്വര്‍ണ പാദസരവും ഒന്നേമുക്കാല്‍Continue Reading

ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി

ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്ബില്‍ വീട്ടില്‍ പോള്‍സനാണ് മരിച്ചത് (48). അനുജന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷന്‍ ഓഫിസറാണ് പ്രതി. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകതിന് കാരണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് രാവിലെ പോള്‍സന്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസില്‍Continue Reading