അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍.

മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ ജില്ലയിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സല്‍മാന്‍, ആരിഫ്, റിസ്വാന്‍ സൈഫി എന്നിവരെയാണ് മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സല്‍മാനെ യുപിയിലെ ബിജിനൂര്‍ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ബിജിനൂര്‍ ജില്ലാContinue Reading

നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി

നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി. എഐഎസ്‌എഫിന്റെ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ബാസിത്. ബാസിത് ഹരിദാസില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ബാസിനെതിരെ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ലെനിന്‍ രാജേന്ദ്രനും അഖില്‍Continue Reading

കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി

കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. കോഴിക്കോട് ഫറോക്കിലെ 17 ഇടത്തു നടത്തിയ പരിശോധനയില്‍ പത്തിടത്ത് നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. മാസങ്ങള്‍ പഴക്കമുള്ള ചിക്കനും ബീഫും ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ട്. കടകള്‍ക്ക് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കി . തൃശൂര്‍ നഗരത്തിലെ വടക്കേ സ്റ്റാന്‍ഡിന് സമീപത്തെ മൂന്ന് ഹോട്ടലുകളില്‍Continue Reading

ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെൻഷൻ

ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെൻഷൻ. ചാലക്കുടി വനം ഡിവിഷൻ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എം വി ഹോബിക്കെതിരെയാണ് നടപടി. തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി പുഗഴേന്തിയാണ് അച്ചടക്ക നടപടിയെടുത്തത്. ഡിവിഷൻ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ ശേഷം സീനിയര്‍ സൂപ്രണ്ട് സമൂഹമാധ്യമങ്ങളിലൂടെContinue Reading

മാവേലിക്കര ബാങ്കിന്‍റെ തഴക്കര ബ്രാഞ്ച് മാനേജര്‍ ജ്യോതി മധുവിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ 2016 ഡിസംബറില്‍ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. മാനേജര്‍, രണ്ട് ജീവനക്കാര്‍, ബാങ്ക് സെക്രട്ടറി എന്നിവരും പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളുമായിരുന്നു പ്രതികള്‍. സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 38 കോടിയുടെ ക്രമക്കേട് കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍Continue Reading

എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ മയക്കുമരുന്ന് വിൽപ്പനക്കാരൻ പോലീസിന്റെ പിടിയിലായി.

കൊച്ചി: ജില്ലാ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി മയക്കുമരുന്ന് വിൽപ്പനക്കാരൻ പിടിയിലായി. സിറ്റിയിൽ മയക്കുമരുന്ന് വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് മട്ടാഞ്ചേരി കുവപ്പാടം, കൊച്ചിൻ കോളേജ് റോഡിൽ താമസിക്കുന്ന അഭിജിത്തിനെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി സാന്തഗോപാലൻ റോഡിൽ കുമാർ പമ്പ് ജംഗ്ഷൻ ഭാഗത്തു വച്ചാണ് വില്പനയ്ക്ക് കൊണ്ടുവന്ന 3.40 ഗ്രാം എംഡിഎംഎയുമായി അഭിജിത്തിനെ മട്ടാഞ്ചേരി പോലീസ് പിടികൂടിയത്.Continue Reading

മുൻ സൈനികനെ മദ്യംകുടിപ്പിച്ച്‌ ബോധം കെടുത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

തിരുവനന്തപുരം: മുൻ സൈനികനെ മദ്യംകുടിപ്പിച്ച്‌ ബോധം കെടുത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തച്ചോണം മുല്ലക്കര സ്വദേശി അനീഷിനെ(35) യാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറാം തീയതിയാണ് സംഭവം നടന്നത്. ബാറില്‍ വച്ച്‌ കണ്ട സൗഹൃദത്തിലാണ് വിരമിച്ച സൈനികനെ മദ്യംകുടിപ്പിച്ച്‌ ബോധം കെടുത്തുകയും തുടര്‍ന്ന് കഴുത്തില്‍ കിടന്ന ഒന്നര പവൻ മാല പൊട്ടിച്ചെടുക്കുകയും ചെയ്തത്. പൊട്ടിച്ചെടുത്ത സ്വര്‍ണമാല യുവാവ് വിറ്റിരുന്നു. നഗരത്തിലെ ഒരു ബാറില്‍Continue Reading

ആരോഗ്യ വകുപ്പിലെ കൈക്കൂലി കേസില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യല്‍.

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ കൈക്കൂലി കേസില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യല്‍. പരാതിക്കാരൻ ഹരിദാസനും മുൻ എഐ എസ്‌എഫ് നേതാവ് കെ പി ബാസിതും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, നേരത്തെ ആവശ്യപ്പെട്ടിരുന്ന ദിവസങ്ങളില്‍ ഒന്നും ഇരുവരും ഹാജരാകാത്തതിനാല്‍ ഇന്നും ചോദ്യം ചെയ്യല്‍ എത്തുമോ എന്നതില്‍ അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച്‌ ഒരു ലക്ഷം രൂപ കോഴ കൊടുത്തുവെന്ന ഹരിദാസിന്റെ ആരോപണത്തില്‍ ഉള്‍പ്പെടെContinue Reading

പേപ്പര്‍ ലോട്ടറി ഓണ്‍ലൈൻ ലോട്ടറിയായി വില്‍പ്പന നടത്തുവെന്നപേരില്‍ 4.89 ലക്ഷം രൂപ തട്ടിയതായാണ് പരാതി.

തിരുവനന്തപുരം: പേപ്പര്‍ ലോട്ടറി ഓണ്‍ലൈൻ ലോട്ടറിയായി വില്‍പ്പന നടത്തുവെന്നപേരില്‍ 4.89 ലക്ഷം രൂപ തട്ടിയതായാണ് പരാതി. സംഭവത്തില്‍ അഞ്ചു പേരെ പ്രതികളാക്കി തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്, ഹൈദരാബാദ്, മഹാരാഷ്ട്ര സ്വദേശികളാണ് തട്ടിപ്പിനിരയായത്. സമ്മാനതുക ലഭിക്കാൻ ജി.എസ്.ടി അടക്കണമെന്നാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. കേരള സംസ്ഥാന ലോട്ടറിയുടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുളള വെബ് പോര്‍ട്ടല്‍ എന്ന രീതിയില്‍ പ്രതികള്‍ പോര്‍ട്ടല്‍ തുടങ്ങിയ ശേഷമാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.Continue Reading

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്:എം.കെ. കണ്ണന് ഇഡി വീണ്ടും നോട്ടീസ് നല്‍കും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം.കെ. കണ്ണനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്‍കിയേക്കും. കണ്ണന്‍ വ്യാഴാഴ്ച രണ്ടാമതും ഹാജരാക്കിയ സ്വത്തുവിവരങ്ങള്‍ അപൂര്‍ണമാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൃശൂര്‍ സഹകരണ ബാങ്കിലെ ഇടപാടിലെ അവശേഷിക്കുന്ന രേഖകളുടെ പട്ടിക തയാറാക്കി വീണ്ടും എം.കെ. കണ്ണന് നോട്ടീസ് നല്‍കാനാണ്Continue Reading