ഓണ്‍ലൈൻവഴി ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റില്‍.

ഇരിങ്ങാലക്കുട: ഓണ്‍ലൈൻവഴി ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ മുട്ടപ്പാലം ദേശത്ത് ദാറുല്‍ സലാമില്‍ മുഫ്ലിക് (22), കാരേറ്റ് ദേശത്ത് പുളിക്കക്കോണത്ത് വിഷ്ണു (27) എന്നിവരെയാണ് തൃശ്ശൂർ റൂറല്‍ പോലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചാലക്കുടി സ്വദേശിയുടെ പരാതിയില്‍ സൈബർ ക്രൈം പോലീസ് അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഹൈദരാബാദിലെ എച്ച്‌.ഡി.എഫ്.സി. ബാങ്കിലെContinue Reading

പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചയാള്‍ പിടിയില്‍. നന്തൻകോട് എൻ.എൻ.എ.ആർ.എ. 138 ചന്ദ്രഭവനില്‍ അനില്‍ദാസി(37)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ വീടിന് സമീപത്ത് പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർഥിനികള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബതോടെയാണ് അനില്‍ ദാസ് വീട്ടുവളപ്പില്‍ കയറിയത്. തുടർന്ന് കുളിമുറിയില്‍ മൊബൈല്‍ വെച്ച്‌ റെക്കോഡ് ചെയ്യാൻ ശ്രമിച്ചതോടെയാണ് വിദ്യാർഥിനി കണ്ടത്. ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനില്‍ദാസിനെ നാട്ടുകാർ പിടികൂടി മ്യൂസിയം പോലീസില്‍ ഏല്‍പ്പിക്കുകയായിരുContinue Reading

പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാൾ അറസ്റ്റിൽ

പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പാലമേല്‍ പണയില്‍ നാരായണശേരില്‍ രഘു (49) വിനെ നൂറനാട്‌ സി.ഐ ഷൈജു ഇബ്രാഹിമും സംഘവും അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ പോക്‌സോ കേസിലും പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. കഴിഞ്ഞ മാസം 20 ന്‌ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്നും ബൈക്കില്‍ കടത്തിക്കൊണ്ടുപോയിരുന്നു. രഘുവിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഇയാള്‍ അഞ്ചല്‍ ഭാഗത്ത്‌ മുന്‍പ്‌ മറ്റൊരു സ്‌ത്രീയോടൊപ്പം കഴിഞ്ഞിരുന്നതായും അവിടെ റബര്‍ ടാപ്പിങ്‌ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നതായും വിവരംകിട്ടി. തുടര്‍ന്ന്‌Continue Reading

പാനൂര്‍ സ്‌ഫോടനക്കേസില്‍, രക്ഷാപ്രവര്‍ത്തനം നടത്തിയവരെയാണ് പോലീസ് പ്രതിയാക്കിയത്: ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സനോജ്

കണ്ണൂര്‍: പാനൂര്‍ മൂളിയാത്തോട്ടില്‍ നടന്ന സ്‌ഫോടനക്കേസില്‍ പൊലിസ് അന്വേഷണത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ പൊലിസ് പ്രതി ചേര്‍ത്തവര്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയവരാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സനോജ് പറഞ്ഞു. കണ്ണൂര്‍ യുത്ത് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ ഒരു അപകടമുണ്ടാവുമ്ബോള്‍ നാട്ടുകാര്‍ സംഭവ സ്ഥലത്ത് എത്തിച്ചേരുക സ്വാഭാവികമാണ്. ഇത്തരത്തില്‍ അവിടെ എത്തിയവരെയാണ് പോലീസ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈContinue Reading

ഹൈറിച്ച്‌ കമ്ബനിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടു

ഹൈറിച്ച്‌ കമ്ബനിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി. നേരത്തെ, ഒളിവിലായിരുന്ന, ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ ഇ ഡിയ്ക്കു മുമ്ബാകെ ഹാജരായിരുന്നു. ഹൈറിച്ച്‌ കമ്ബനി ഉടമ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരായത്. വിവിധ തരത്തിലുള്ള സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകള്‍ ഹൈറിച്ച്‌ ഉടമകള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍Continue Reading

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലെത്തും

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലെത്തും. തിങ്കളാഴ്ച പൂക്കോട് കോളേജിലെത്തി തെളിവെടുപ്പ് നടത്താനാണ് തീരുമാനം. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷൻ ക്യാമ്ബസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക- അനധ്യാപക ജീവനക്കാരെയും വിസ്തരിക്കും. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണിപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും എത്തുന്നുവെന്ന വിവരം വരുന്നത്. ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘം ശനിയാഴ്ച വയനാട്ടില്‍ എത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു.Continue Reading

വടക്കൻ ശൈലി കേരളത്തിലും വ്യാപകമാകുന്നുവോ..?നാട്ടുകാരുടെ മർദ്ദനമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരണമടഞ്ഞു.

മുവാറ്റുപുഴ: വടക്കൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ആൾക്കൂട്ട കൊലപാതകം കേരളത്തിലും വേരുപിടിക്കുന്നു. മുവാറ്റുപുഴ വാളകത്താണ് ഇത്തരത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ അശോക് ദാസിനെ രാത്രിയിൽ പെൺ സുഹൃത്തിന്‍റെ വീട്ടിൽ എത്തിയതിനെ തുടർന്ന് ആൾക്കൂട്ടം കെട്ടിയിട്ടു മർദിച്ചത്. അവശനിലയിലായ അശോക് ദാസിനെ പോലീസെത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് പത്തുപേരെ കസ്‌റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയിലാണ് വാളകം കവലയിലെ ക്ഷേത്ര കവാടത്തിനുContinue Reading

പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു

കാസർകോട്: കാസർകോട് മൂളിയാറിലാണ് സംഭവം. തൊടുപുഴയിലെ ശരത്തിന്റെ ഭാര്യയും മൂളിയാർ അർളടുക്ക കോപ്പാളം കൊച്ചിയിലെ ബിന്ദുവും മകള്‍ ശ്രീനന്ദയുമാണ് മരിച്ചത്. നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അമ്മ ബിന്ദു കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു കൈഞെരമ്ബു മുറിച്ച്‌ വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത് . ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകളുടെ ഞരമ്ബു മുറിച്ചു രക്തംContinue Reading

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ കബളിപ്പിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി/ആലപ്പുഴ: സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാം വഴി സ്ത്രീകളെ പരിചയപ്പെടുകയും, തുടർന്ന് പ്രണയം നടിച്ച് അവരുടെ സ്വത്ത് അപഹരിക്കുകയും ചെയ്യുന്ന യുവാവിനെ ആലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തന്നെ കബളിപ്പിച്ച് പണവും സ്വർണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിലാന് ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവിനെ പോലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയിച്ച ശേഷം പെൺകുട്ടികളോട് ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് പണവും സ്വർണവും തട്ടിയെടുക്കുകയും, തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയുമാണ് അജിത്തിന്റെ രീതി.Continue Reading

നഗരമധ്യത്തില്‍ പട്ടാപ്പകല്‍ നാലംഗസംഘം സ്വർണവ്യാപാരിയെ ബന്ദിയാക്കി പണം കവർന്നു

തലശേരി: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ നാലംഗസംഘം സ്വർണവ്യാപാരിയെ ബന്ദിയാക്കി പണം കവർന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പുതിയ ബസ്‌ സ്റ്റാൻഡില്‍ എംആർഎ ബേക്കറിക്ക് സമീപമാണ് സംഭവം നടന്നത്. എറണാകുളം സ്വദേശിയായ സ്വർണ വ്യാപാരി കണ്ണൂരില്‍ സ്വർണാഭരണങ്ങള്‍ നല്‍കിയ ശേഷം തലശേരിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആഭരണങ്ങള്‍ നല്‍കുന്നതിനായി തലശേരി പുതിയ ബസ്‌ സ്റ്റാൻഡില്‍ ബസിറങ്ങിയപ്പോഴാണ് അക്രമത്തിനിരയായത്. ബസിറങ്ങി നടക്കുന്നതിനിടെ രണ്ട് പേർ ചേർന്ന് തോളത്ത് കൈയിട്ട് ബ്രദേഴ്സ് ലൈനിലെ ഇടവഴിയിലേക്ക് ബലമായിContinue Reading