ഡോ വന്ദനാ ദാസ് കൊലക്കേസ്; കുറ്റപത്രത്തിന് മേലുള്ള വാദം നാളെ ആരംഭിക്കും
ഔദ്യോഗിക കൃത്യനിർവ്വഹനത്തിനിടെ ദാരുണമായി കൊലചെയ്യപ്പെട്ട Dr വന്ദനാ ദാസ് കൊലപാതക കേസിൽ പ്രതിയുടെ പേരിൽ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാരംഭ വാദം ശനിയാഴ്ച ആരംഭിക്കും. കേസ് വിചാരണ നടക്കുന്ന കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദിന് മുമ്പാകെയാണ് വാദം ആരംഭിക്കുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ വാദം ആരംഭിക്കും. 2023 മെയ് 10ന് കൊട്ടാരക്കര ഗവൺമെൻ്റ് ഹോസ്പിറ്റലിൽ കാഷ്വാലിറ്റിയിൽ ജോലിContinue Reading