ചേപ്പാട്ട് വാടകവീട്ടില്‍ വ്യാജ വിദേശമദ്യനിര്‍മാണം നടത്തിയതിനു പിന്നില്‍ വൻ സംഘം

ചേപ്പാട്ട് വാടകവീട്ടില്‍നിന്ന് 758 കുപ്പി വ്യാജ വിദേശമദ്യവും മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള സാധനങ്ങളും പിടികൂടിയ സംഭവത്തിലേക്ക് എക്സൈസിനു വഴികാട്ടിയത് ചേപ്പാട്ട് കേന്ദ്രീകരിച്ച്‌ വിദേശമദ്യം ചില്ലറ വില്‍ക്കുന്നതായ രഹസ്യവിവരമാണ്. എക്സൈസ് കമ്മിഷണറുടെ സീലും ബിവറേജസ് കോര്‍പ്പറേഷന്റെ മുദ്രയും ഉള്‍പ്പെടെയുള്ള മദ്യമാണ് സുധീന്ദ്രലാല്‍ വില്‍പ്പനയ്ക്കെത്തിക്കുന്നതെന്നു വിവരം ലഭിച്ചു. തുടര്‍ന്ന്, ഒരുമാസത്തോളം എക്സൈസ് ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കു പിന്നാലെയുണ്ടായിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പനകേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ മദ്യം വാങ്ങിയിരുന്നതെന്നായിരുന്നു ആദ്യം സംശയിച്ചത്. പിടിയിലായ സുധീന്ദ്രലാല്‍ പശുവിനെ വളര്‍ത്തിയാണ്Continue Reading

ചുനക്കര GVHSS 1976 SSLC ബാച്ച് മേറ്റ്സ് ഓണാഘോഷം കുടുംബസംഗമം സംഘടിപ്പിച്ചു.

ചുനക്കര GVHSS 1976 ബാച്ച്മേറ്റ്സ് ഗ്രൂപ്പ് ഓണാഘോഷം കുടുംബ സംഗമം സംഘടിപ്പിച്ചു.  ചുനക്കര കിഴക്ക് NSS കരയോഗം ഹാളിൽ നടന്നു ചടങ്ങിൽ ചുനക്കര പഞ്ചായത്ത് പ്രസിഡണ്ട്  അഡ്വക്കേറ്റ് കെ.ആർ അനിൽ കുമാർ ഉദ്ഘാടനം നടത്തി. ഗ്രൂപ്പ് പ്രസിഡണ്ട് പി എം ഷെരീഫ്, വൈസ് പ്രസിഡണ്ട് ലതാ അരവിന്ദ്, സെക്രട്ടറി പ്രസന്നകുമാർ, ജോയിൻ സെക്രട്ടറി കുഞ്ഞുമോൻ, ട്രഷറർ മധു കുറുപ്പ്, ഉപദേശക സമിതി അംഗങ്ങളായ അലക്സ് ജോർജ് , രഘുനാഥക്കുറുപ്പ്, പ്രോഗ്രാംContinue Reading

കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ചേര്‍ത്തലയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി പൊന്നൻ (68) ആണ് മരിച്ചത്. ഈസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നൻ കോണ്‍ഗ്രസ് ഓഫീസിലെ അന്തേവാസിയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ചേര്‍ത്തല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.Continue Reading

തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോരത്തെ രണ്ട് വീടുകളില്‍ വൻ മോഷണം

ചെങ്ങന്നൂര്‍: തിരുവല്ല – മാവേലിക്കര സംസ്ഥാന പാതയോരത്തെ രണ്ട് വീടുകളില്‍ വൻ മോഷണം. വീടുകള്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. മാന്നാര്‍ കുട്ടമ്ബേരൂര്‍ ഹോമിയോ ആശുപത്രി 16ാം വാര്‍ഡില്‍ ഊട്ടുപറമ്ബ് സ്കൂളിനു സമീപം കൃഷ്ണ നഴ്സിങ് ഹോം ഉടമ ദീപ്‌തിയില്‍ ഡോ.കെ. ദിലീപ്കുമാര്‍, മഹാത്മജി സ്മാരക വായനശാലക്ക് സമീപം പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ ദിവസ് സമ്മാൻ ജേതാവുമായ രാജശ്രീയില്‍ വി. കെ.രാജശേഖരൻ പിള്ളയുടെ (ബാബു) എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്.Continue Reading

കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യം:കൃഷി മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. മണ്ണഞ്ചേരിയിലെ കുന്നിനകത്ത് ക്ഷേത്ര കുളത്തിന്റെ ഉദ്ഘാടനം നിര് ‍ വ്വഹിച്ച്‌ സംസാരിക്കുകയാരുന്നു മന്ത്രി. ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയെങ്കിലും പ്രകൃതിദത്തമായ പലകാര്യങ്ങളും ഇന്നും നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. കൃഷിയും അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ജലനിര്‍ഗമന മാര്‍ഗ്ഗങ്ങളും അതില്‍ പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷയായി. ജില്ല പഞ്ചായത്തംഗം അഡ്വ.ആര്‍.റിയാസ്Continue Reading

കൊറിയര്‍ മുഖാന്തരം മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്‌റ്റില്‍.

ആലപ്പുഴ: വ്യാവസായികാടിസ്‌ഥാനത്തില്‍ കൊറിയര്‍ മുഖാന്തരം മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്‌റ്റില്‍. കൊല്ലം ഇരവിപുരം വടക്കേവിള തണ്ടാശേരി വയലില്‍ വീട്ടില്‍ അമീര്‍ ഷാന്‍(24), വടക്കേവിള മുള്ളുവിള നഗര്‍ പതിനൊന്നില്‍ ദീപം വീട്ടില്‍ ശ്രീശിവന്‍ (31) എന്നിവരാണ്‌ ആലപ്പുഴയില്‍ അറസ്‌റ്റിലായത്‌. നഗരസഭ വാര്‍ഡിലെ റെയ്‌ബാന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ലൈഫ്‌ സയന്‍സ്‌ ഫാര്‍മ മെഡിക്കല്‍ ഷോപ്പിന്റെ പേരില്‍ വ്യാജ ഓര്‍ഡറുണ്ടാക്കി മയക്കുമരുന്ന്‌ വാങ്ങുന്നതിനിടെ ഇവര്‍ പിടിയിലാകുകയായിരുന്നു. ആലപ്പുഴ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്‍ഡ്‌ ആന്റിContinue Reading

ഒഴിഞ്ഞു മാറിയത് വലിയൊരു അപകടം

MC റോഡിൽ ചെങ്ങന്നൂർ, കല്ലിശ്ശേരിയിൽ ജംഗ്ഷനിൽ നിന്ന ആൽമരത്തിന്റെ കമ്പ് സൈഡ് റോഡിൽ രാത്രി 3 ന് ഒടിഞ്ഞു വീണു, പകൽ ഇവിടെ മുഴുവൻ ഓട്ടോക്കാർ ഉൾപ്പെടെ വളരെ അധികം യാത്രക്കാർ നിൽക്കുന്ന സമയം ആണ്, ബസ് സ്റ്റോപ്പ്‌ കൂടെ ആണ്, mc റോഡിൽ പ്രധാന ജംഗ്ഷനിൽ ആണ് മരകമ്പ് വീണത്, അങ്ങനെ ഒഴിഞ്ഞത് വൻ അപകടം,തിരക്ക് എറിയ വലിയ ജംഗ്ഷനിൽ ആണ്.Continue Reading

ചുനക്കര കിഴക്ക് 106നമ്പർ N. S. S. കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും നടത്തി

ചുനക്കര കിഴക്ക് 106 നമ്പർ N. S. S. കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും മാവേലിക്കര താലൂക് യൂണിയൻ പ്രസിഡന്റെ ഡോക്ടർ പ്രദീപ് ഇറവൻങ്കര ഉദ്ഘാടനം ചെയ്തു. വി. വിജയകുമാർ അധ്യക്ഷതവഹിച്ചു. കരയോഗത്തിന്റെയും വനിത സമാജത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശിവപ്രിയ തിരുവാതിരസംഘത്തിനും, കഴിഞ്ഞ തവണ എസ്.എസ്.എൽ.സി, പ്ലസ്ടു, ബിഎസ്എസ്, സിബിഎസ്ഇ തലത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പും വിതരണം ചെയ്തു.ചടങ്ങിൽ ആദിത്യ ന്യൂസിന്റെ റിപ്പോർട്ടറും കരയോഗ അംഗവുമായ അനീഷ് ചുനക്കരയെContinue Reading

എറണാകുളം- കൊല്ലം മെമു സര്‍വ്വീസ് റെയില്‍വേ നിര്‍‌ത്തലാക്കി

എറണാകുളം- കൊല്ലം മെമു സര്‍വ്വീസ് റെയില്‍വേ നിര്‍‌ത്തലാക്കി. എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലത്തിനും അവിടെ നിന്ന് ആലപ്പുഴ വഴി എറണാകുളത്തിനും സര്‍വീസ് നടത്തിയിരുന്ന ട്രെയിൻ നമ്ബര്‍ 06442 മെമു സര്‍വീസാണ് കോട്ടയം റൂട്ടിലേക്ക് വഴിമാറ്റിയത്. യാത്രക്കാരില്ലെന്നാരോപിച്ചാണ് റെയില്‍വേയുടെ നടപടി. വൈകുന്നേരം 5.30ന് ആലപ്പുഴ നിന്ന് കൊല്ലത്തേക്കും രാത്രി 11ന് എറണാകുളത്തേക്കുമുള്ള സര്‍വീസുകളാണ് തീരദേശപാതയ്ക്ക് നഷ്ടമായത്. ആലപ്പുഴ മുതല്‍ കായംകുളം വരെ തീരദേശ പാതയിലെ സ്റ്റേഷനുകളില്‍ വൈകുന്നേരവും രാത്രിയിലും യാത്രക്കാര്‍ക്കുള്ള ഏകContinue Reading

 മലയാളി വിദ്യാര്‍ഥി കര്‍ണാടകയിലെ കോലാറില്‍ ജീവനൊടുക്കി

കര്‍ണാടകയിലെ കോലാറില്‍ മലയാളി വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ശ്രീദേവരാജ് അര്‍സ് മെഡിക്കല്‍ കോളജിലെ ബിപിടി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ചെങ്ങന്നൂര്‍ തോന്നയ്ക്കനാട് മധുസദനത്തില്‍ എം.അഖിലേശിനെയാണ് (20) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വെകിട്ടോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അഖിലേഷിനെ കണ്ടെത്തിയത്. ഞായറാഴ്ച നടക്കുന്ന ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്താൻ അഖിലേഷ് വിമാനടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ കോളജില്‍ നിന്ന് അവധി ലഭിക്കാത്തതിന്‍റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായും കുടുംബം അറിയിച്ചുContinue Reading