കെ.രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത അവാർഡ് കവി ഹരിശങ്കരനശോകന്

നൂറനാട്: ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും നല്ല കവിതയ്ക്ക് നൽകുന്ന 2023-ലെ ഒറ്റക്കവിതാ പുരസ്കാരം കവി ഹരിശങ്കരനശോകന് ലഭിക്കും. മലയാളം വാരികയിൽ വന്ന ‘ഒരു മുറിയിൽ ഒരു കണ്ണാടി’യിൽ എന്ന ശ്രദ്ധേയമായ കവിതയാണ് അവാർഡ് നേടിയത്. വെങ്കലശില്പവും 5555 രൂപയും ചേർന്ന പുരസ്കാരം നാടിന് പ്രിയങ്കരനായിരുന്ന കെ.രാമചന്ദ്രൻ്റെ ചരമദിനമായ ഡിസംബർ 5-ന് നൂറനാട്ടുവെച്ചു നടത്തുന്ന ചടങ്ങിൽ നൽകുമെന്ന് കെ.രാമചന്ദ്രൻ്റെ മകനും എഴുത്തുകാരനുമായ ഡോ.സുരേഷ് നൂറനാട് അറിയിച്ചു. എസ്.ബി.ഐ ഉദ്യോഗസ്ഥനായ ഹരിശങ്കരനശോകൻ ചെട്ടികുളങ്ങരContinue Reading

എക്സ്സൈസ് ലഹരി വിമോചന ചികിത്സ കേന്ദ്രത്തിലേക്കു കിടക്ക വിരികളും പുസ്തകങ്ങളും കൈമാറി

മാവേലിക്കര: മാവേലിക്കരയിൽ എക്സ്സൈസ് വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലഹരി വിമോചന ചികിത്സ കേന്ദ്രമായ വിമുക്തി ഡീ അഡിക്ഷൻ സെൻറർ ലേക്ക് മാവേലിക്കര ഗ്രേറ്റർ ലയൻസ് ക്ലബ് കിടക്കവിരികൾ സംഭാവന ചെയ്തു.. നിലവിൽ 12 പേർക്കുള്ള കിടത്തി ചികിത്സ സൗകര്യം ഇവിടെ ഉണ്ട്.6 വർഷകാലത്തിലെറേയായി മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഈ സെന്റർ ലഹരിക്കടിപ്പെടുന്ന നിരവധി ആൾക്കാരെ വിദഗ്ദ ചികിത്സയിലൂടെ പുതിയ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നു.നിലയിൽ ഒരു മെഡിക്കൽ ഓഫീസർ, സൈക്ക്യാട്രിക്ക്Continue Reading

ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ ശേഷം കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

ആലപ്പുഴ: ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ ശേഷം കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കലവൂര്‍ എഎൻ കോളനിയില്‍ അരുണ്‍ (മൊട്ട-28), മണ്ണഞ്ചേരി മണിമല വീട്ടില്‍ നിജാസ് (തട്ട്-27) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ കൈനകരി സ്വദേശിയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഇയാള്‍ ജോലികഴിഞ്ഞ് രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകവേ ആലപ്പുഴ എസ്ഡി കോളജിനു മുൻവശത്തുവച്ച്‌ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറിയ മോഷ്ടാക്കള്‍ ചങ്ങനാശേരിContinue Reading

മീൻപിടിക്കാനായി പോയ യുവാവിനെ കായംകുളം കായലില്‍ കാണാതായി

ഹരിപ്പാട്: മീൻപിടിക്കാനായി പോയ യുവാവിനെ കായംകുളം കായലില്‍ കാണാതായി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് കന്നേല്‍ പുതുവല്‍ വീട്ടില്‍ എസ്. സുജിത്തി(35)നെയാണ് കാണാതായത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സുജിത്ത് വീട്ടില്‍ നിന്ന് പോയത്. തിരികെ എത്താൻ വൈകിയതിനെ തുടര്‍ന്ന് തിരക്കി ചെന്നപ്പോള്‍ പട്ടോളിമാര്‍ക്കറ്റ് കടവിനു സമീപം ഇദ്ദേഹം പോയ വള്ളം കമിഴ്ന്നു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വല പകുതി നീട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും കായംകുളത്തു നിന്നും ഹരിപ്പാട് നിന്നുമെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന്Continue Reading

24 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയായ വനിത അറസ്‌റ്റില്‍

24 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയായ വനിത അറസ്‌റ്റില്‍. ചെങ്ങന്നൂര്‍, ചെറിയനാട്‌ കടയിക്കാട്‌ കവലക്കല്‍ വടക്കതില്‍ സലീമിന്റെ ഭാര്യ സലീനയെ(50)യെയാണ്‌ വെണ്‍മണി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവരും ഭര്‍ത്താവും ചേര്‍ന്ന്‌ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ചതിന്‌ 1999 ല്‍ വെണ്‍മണി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ 24 വര്‍ഷത്തിന്‌ ശേഷം ഇവര്‍ പിടിയിലായത്‌. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. തിരുവനന്തപുരം, വെഞ്ഞാറമ്മൂട്ടില്‍ ഭര്‍ത്താവുമൊത്ത്‌ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട്‌ ഭര്‍ത്താവിനെContinue Reading

ദേശീയ തപാൽ ദിനം ആചരിച്ചു

നൂറനാട് സിബിഎം സ്കൂളിലെ ഗീതാഞ്ജലി വായനശാലയുടെ ആഭിമുഖ്യത്തിൽ ഒൿടോബർ പത്തിന് ദേശീയ തപാൽ ദിനം ആചരിച്ചു. വായനശാല ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും ഐരാണി ക്കുടി പോസ്റ്റ് ഓഫീസിലെ സബ് പോസ്റ്റ് മാസ്റ്ററായ ആഭ.ജി നിർവഹിച്ചു. പോസ്റ്റോഫീസ് സേവനങ്ങളെക്കുറിച്ച് നൂറനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായ രാജി.എസ് കുട്ടികളോട് വിശദീകരിച്ചു. തുടർന്ന്, സ്റ്റാമ്പ് പ്രദർശനം, വീട്ടിലേക്കൊരു കത്ത്, പോസ്റ്റ് കാർഡ് കളറിംഗ്,തപാൽ ദിന സ്പെഷ്യൽ ക്വിസ്,Continue Reading

വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷ: കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് റെയിൽവേയുടെ ഭാഗത്തുനിന്ന് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷ ഉണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ .ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം വന്ദേ ഭാരത് എക്സ്പ്രസിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്ന ആലപ്പുഴയിലും മലപ്പുറം തിരൂരിലും രണ്ടാം വന്ദേ ഭാരതിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ ചെങ്ങന്നൂരിൽ ഒന്നാം വന്ദേ ഭാരതിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് എല്ലാ വിഭാഗം ആൾക്കാരുടെ ഭാഗത്തുനിന്നും ആവശ്യം ഉന്നയിച്ചിരുന്നു.Continue Reading

മാവേലിക്കര ബാങ്കിന്‍റെ തഴക്കര ബ്രാഞ്ച് മാനേജര്‍ ജ്യോതി മധുവിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ 2016 ഡിസംബറില്‍ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. മാനേജര്‍, രണ്ട് ജീവനക്കാര്‍, ബാങ്ക് സെക്രട്ടറി എന്നിവരും പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളുമായിരുന്നു പ്രതികള്‍. സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 38 കോടിയുടെ ക്രമക്കേട് കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍Continue Reading

'ലക്ഷ്യ' അവാര്‍ഡ് നേടിയ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

ആലപ്പുഴ: ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കി മാതൃശിശുമരണ നിരക്ക് കുറക്കാൻ സഹായിക്കുന്ന ‘ലക്ഷ്യ’ അവാര്‍ഡ് നേടിയ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മാവേലിക്കര ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും വികസനവും വിലയിരുത്താനായി എത്തിയതായിരുന്നു മന്ത്രി. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം. കൂടുതല്‍ തൊഴിലാളികളെ നിര്‍മ്മാണത്തിനായി വിന്യസിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ആയുള്ളContinue Reading

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാരുംമൂട് യൂണിറ്റിന്റെ വാർഷിക സമ്മേളനം ചാരുംമൂട്ടിൽ നടന്നു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാരുംമൂട് യൂണിറ്റിന്റെ വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ചന്ദ്രബാബു ഭാവ ചിത്രയുടെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് ഷാൽ വിസ്മയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിൻ സെക്രട്ടറി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോ വേൾഡ്മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ വാർഷിക റിപ്പോർട്ട് സെക്രട്ടറി സുനുഷാൽ അവതരിപ്പിച്ചു. ജില്ലാ ട്രഷർ അനിൽ ഫോക്കസ്, അജി ആദിത്യ, മേഖല കമ്മിറ്റി സെക്രട്ടറിസലീൽ ഫോട്ടോ പാർക്ക്, നാസർ ഷാൻ,Continue Reading