കായംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിനി അന്നപൂര്‍ണയാണ് മരിച്ചത്. പതിനാല് വയസായിരുന്നു. ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെരാവിലെ ഒന്‍പതുമണിയോടെ കായംകുളം കൃഷ്ണപുരം സാംസ്‌കാരികേന്ദ്രത്തിന്റെ സമീപത്തുള്ള അതിര്‍ത്തിച്ചിറയില്‍ വച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് വീട്ടില്‍ വച്ച്‌ അമ്മയുമായി കുട്ടി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പി അജയ്‌നാഥിന്റെ നേതൃത്വത്തില്‍Continue Reading

കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു

മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു.പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന് ആണു സംഭവം. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന കൃഷ്ണ പ്രകാശ്, പതിവുപോലെ കടയടച്ച ശേഷം വീട്ടിലേക്ക് എത്തുമ്പോഴാണ് അപകടമുണ്ടായത്. ഗേറ്റ് കടന്നതും ഉഗ്രശബ്ദത്തോടെ കാറില്‍ തീContinue Reading

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തെക്കേക്കര പൊന്നേഴ പുതിയേടത്ത് പുത്തൻ വീട്ടില്‍ അജീഷ് കുമാര്‍(41) ആണ് അറസ്റ്റിലായത്.കായംകുളം സ്വദേശിനിയായ യുവതിയെ ആണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ കുറത്തികാട് ഭാഗത്തുള്ള പ്രതിയുടെ വീട്ടിലും പന്തളം ഭാഗത്തുള്ള ലോഡ്ജിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഒളിവില്‍ പോയ പ്രതിയെ കുറത്തികാട് എസ്‌എച്ച്‌ഒ പി.കെ. മോഹിത്, എഎസ്‌ഐ രജീന്ദ്രദാസ്,Continue Reading

മുഖമെഴുത്തുകളുടെ വിസ്മയ ലോകം

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് നൂറനാട് സിബിഎം സ്കൂളിലെ ഗീതാഞ്ജലി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ മുഖങ്ങൾ എന്ന ചിത്രപ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും വിസ്മയമായി. പ്രശസ്ത ചിത്രകാരനായ രാജീവ് കോയിക്കൽ വരച്ച നൂറോളം ചിത്രങ്ങളാണ് ലൈബ്രറിഹാളിൽ തയ്യാറാക്കിയ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചത്. സാധാരണക്കാരായ മനുഷ്യരുടെയും പൊതുപ്രവർത്തകരുടെയും വരയിലൂടെയുള്ള മുഖമെഴുത്ത് പരിചിതമായ ഒരാൾക്കൂട്ടനടുവിൽ നിൽക്കുന്ന പ്രതീതിയുളവാക്കി. പിടിഎ പ്രസിഡണ്ട് ബൈജു പഴകുളം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് , പൂർവ വിദ്യാർത്ഥിയുംContinue Reading

ദേശീയ പാതയില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു.

ആലപ്പുഴ കലവൂര്‍ ജംഗ്ഷനു സമീപം ദേശീയ പാതയില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു. മണ്ണഞ്ചേരി പടിഞ്ഞാറ് ഉന്നരികാട് ഷമീര്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. പെട്ടിഓട്ടോ ഡ്രൈവറായ ഷമീര്‍ കലവൂര്‍ ജംക്ഷനു സമീപം ഹോട്ടലിനു മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങവേ പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ തുമ്ബോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അൻസില്‍ന. മക്കള്‍: ഫാത്തിമ, മിന്നാരിContinue Reading

മണിപ്പൂർ വിഷയത്തിൽ കുടുംബശ്രീയെ സംസ്ഥാന സർക്കാർരാഷ്ട്രീയ ആയുധമാക്കുന്നു:എപി അബ്ദുള്ള കുട്ടി

രാഷ്ട്രീയ ലാഭത്തിനായി കുടുംബശ്രീ അംഗങ്ങളെ തെരുവിലിറക്കി കൊണ്ടുള്ള സിപിഎം നീക്കം അപഹാസ്യവും ,ജനാധിപത്യ വിരുദ്ധവും , തൊഴിലാളി വിരുദ്ധവും ആണെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കുന്ന സിപിഎം- ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരേ മഹിളാമോർച്ച ആലപ്പുഴ ജില്ല കമ്മറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.. കേരളത്തിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് കുടുംബശ്രീയും , തൊഴിലുറപ്പും .ഈ രണ്ടു പദ്ധതികൾക്കും ചരിത്രത്തിലെContinue Reading

കാർഷികവൃത്തിയിൽ വിജയഗാഥ തീർത്ത് ചുനക്കര പഞ്ചായത്തിനെ പച്ചപ്പണിയിച്ച് ശിവദാസൻ പിള്ളയെന്ന കർഷകൻ

അനീഷ്‌ ചുനക്കര മാവേലിക്കര: കാർഷികവൃത്തിയിൽ വിജയഗാഥ തീർത്ത് ചുനക്കര പഞ്ചായത്തിനെ പച്ചപ്പണിയിക്കുകയാണ് പതിനഞ്ചാം വാർഡിലെ ശിവദാസൻ പിള്ള എന്ന കർഷകൻ. പതിറ്റാണ്ടുകളായി കൃഷിയിലൂടെ മാത്രം ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ശിവദാസൻപിള്ള പഞ്ചായത്തിലെ തന്നെ മികച്ച കർഷകനാണ്. സ്വന്തമായുള്ള ഒന്നര ഏക്കർ പുരയിടവും പാട്ടത്തിന് എടുത്ത അഞ്ചേക്കർ പുരയിടവും, അഞ്ചേക്കർ നിലവും പൂർണ്ണമായും വിവിധ കാർഷിക വിളകൾ കൃഷി ചെയ്തിരിക്കുകയാണ്. നെല്ല്, എള്ള്, കുരുമുളക്, വെറ്റില, കിഴങ്ങ് വർഗ്ഗങ്ങൾ, വാഴ, ഡ്രാഗൺ ഫ്രൂട്ട്,Continue Reading

ജനറല്‍ ആശുപത്രിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളാത്തുരുത്തി സ്വദേശി അജ്മല്‍ ഷാജി ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുഖത്തും തലയിലും മുറിവുണ്ട്. ഉച്ചയ്ക്ക് 1.30 ന് ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് സമീപം സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിന്നില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് അജ്‍മല്‍ ഷാജി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു. സെയില്‍സ്മാനായിContinue Reading

തിരക്കേറിയ നാഷണൽ ഹൈവേ 183 നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന പൊതുജനാവശ്യം ശക്തമാകുന്നു

അനീഷ്‌ ചുനക്കര മാവേലിക്കര: കൊല്ലം-തേനി നാഷണൽ ഹൈവേ 183 നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന പൊതുജനാവശ്യം ശക്തമാകുന്നു. നിലവിലുള്ള റോഡിന്റെ വീതികുറവും, പലഭാഗത്തേയും അപകടവളവും മൂലം വാഹനഗതാഗതം മിക്കപ്പോഴും തടസ്സപ്പെടുകയും അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കൂടാതെ നിലവിലുള്ള രണ്ടുവരിപ്പാതക്ക് വശങ്ങളിൽ മുഴുവനായും നടപ്പാതയോ, ഓടയോ ഇല്ലാത്തതും ക്ലേശങ്ങൾ സൃഷ്ടിക്കുന്നു. നിലവിൽ ഈ റോഡിൽ മാവേലിക്കര വെട്ടിയാർ പാറകുളങ്ങര വലിയവളവിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ആളുകളാണ് പരിക്കേറ്റിട്ടുള്ളത്. ഒപ്പം അനേകം വാഹനങ്ങൾ തകരുകയുംContinue Reading

ഒന്നിലധികം സ്കൂളുകൾ സ്ഥിതിചെയ്യുന്ന ചുനക്കര കോട്ടമുക്ക് ജംഗ്ഷനിലെ ഗതാഗത തിരക്കുകൾ നിയന്ത്രിക്കുന്നതിനുവേണ്ടി പോലീസുകാരുടെ മുഴുവൻ സമയ സേവനം വേണമെന്ന് പൊതുജന ആവശ്യം ശക്തം

അനീഷ്‌ ചുനക്കര ചുനക്കര: ഒന്നിലധികം സ്കൂളുകൾ സ്ഥിതിചെയ്യുന്ന ചുനക്കര കോട്ടമുക്ക് ജംഗ്ഷനിലെ തിരക്കുകൾ നിയന്ത്രിക്കുന്നതിനുവേണ്ടി മുഴുവൻ സമയ സേവനവുമായി പോലീസുകാർ രംഗത്തെത്തണമെന്ന് പൊതുജനങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ചുനക്കര സ്കൂൾ, എൻഎസ്എസ് യുപി സ്കൂൾ, ചെറുപുഷ്പ സ്കൂൾ, ചുനക്കര ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന ഈ ഒരു ഭാഗത്ത് വാഹനങ്ങളുടെയും, യാത്രക്കാരുടെയും തിരക്കുകൾ മൂലം പലപ്പോഴും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ സ്കൂൾ കുട്ടികൾ വരികയും പോകുകയും ചെയ്യുന്ന രാവിലെയുംContinue Reading