ഇടുക്കി: മാങ്കുളത്താണ് നിർത്തിയിട്ടിരുന്ന വിനോദസഞ്ചാരികളുടെ കാറിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ കാറിനും ലോറിക്കും ഇടയിൽപ്പെട്ട ആസാം സ്വദേശി ജയ് ഗോപാൽ മണ്ഡൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് നടന്ന മറ്റൊരു അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്നും തേക്കടിയിലേക്ക് പോയ ഡൽഹി സ്വദേശികളായ വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് നൂറടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ മൂന്നുപേരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.