മലപ്പുറം: തിരൂർ ബിപി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആന മദമിളകി ഓടിയതോടെ തിക്കിലും തിരക്കിലും പെട്ട് 17 ഓളം പേർക്ക് പരിക്കേറ്റു. പുലർച്ചയോടെയാണ് അപകടം നടന്നത്. ഒരാളുടെ നില ഗുരുതരമാണ്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്ബിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. അതേസമയം പുലർച്ചെ വൈകി തന്നെ ആനയെ തളച്ചു.