ചങ്ങനാശേരി: ബോട്ട് ജെട്ടിക്കു സമീപം കനാലില്‍ രാവിലെ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമാണ്. മൃതദേഹത്തിന്റെ മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടിയ നിലയിലായിരുന്നു.
ഇന്ന് രാവിലെയാണ് വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡിനു സമീപത്തായി രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഷര്‍ട്ടും കൈലിമുണ്ടുമാണ് വേഷം. വെള്ളത്തില്‍ കിടന്നതിനാല്‍ മുഖം അടക്കം അഴുകിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്