ബില്‍ക്കീസ് ബാനു കേസില്‍ 11 കുറ്റവാളികള്‍ കീഴടങ്ങി

ബില്‍ക്കീസ് ബാനു കേസില്‍ 11 കുറ്റവാളികള്‍ കീഴടങ്ങി
alternatetext

ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ അർധരാത്രി കീഴടങ്ങി. പ്രതികള്‍ കീഴടങ്ങനായി സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് പ്രതികള്‍ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികള്‍ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഞായറാഴ്ച രാത്രി അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രതികള്‍ കീഴടങ്ങിയത്. രാത്രി ഏകദേശം 11.45 നാണ് പ്രതികള്‍ ഗോദ്ര സബ് ജയിലില്‍ എത്തിയത്.

കൂടുതല്‍സമയം ആവശ്യപ്പെട്ട് കുറ്റവാളികള്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവര്‍ത്തിച്ച കോടതി ഹര്‍ജികള്‍ തള്ളുകയും ചെയ്തിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നുമാണ് കേസ്