കോളജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

കോളജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
alternatetext

കൊച്ചി: മൂവാറ്റുപുഴയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(23)യെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

ജൂലൈ 26-നാണ് മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിനിയായ നമിതയെ പ്രതി ബൈക്കിടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. ലൈസന്‍സില്ലാതെ അമിതവേഗത്തിലും അശ്രദ്ധയിലും ബൈക്ക് ഓടിച്ചുവന്ന ആന്‍സണ്‍ റോയി നമിതയെയും മറ്റൊരു വിദ്യാര്‍ഥിനിയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നമിത കൊല്ലപ്പെട്ടു. ഈ കേസില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പ്രതിക്കെതിരേ കാപ്പ ചുമത്തിയത്.

പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഏനാനല്ലൂര്‍ സ്വദേശിയായ ആന്‍സണ്‍ റോയി മൂവാറ്റുപുഴ, വാഴക്കുളം പോലീസ് സ്‌റ്റേഷനുകളില്‍ വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു