ബിഹാറിലെ അടല്‍ ബിഹാരി വാജ്‌പേയി പാര്‍ക്കിന്റെ പേരുമാറ്റി ബിഹാര്‍ സര്‍ക്കാര്‍. കോക്കനട്ട് പാര്‍ക്ക് എന്നാണ് പുതിയ പേര്. വനം പരിസ്ഥിതിമന്ത്രി തേജ് പ്രതാപ് യാദവാണ് പ്രഖ്യാപനം നടത്തിയത്.നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഈ പേര് മാറ്റത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
2018ലാണ് കോക്കനട്ട് പാര്‍ക്ക് എന്നറിയപ്പെട്ടിരുന്ന ഈ പാര്‍ക്കിന് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ പേര് നല്‍കിയത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരില്‍ കങ്കര്‍ബാഗില്‍ നിര്‍മ്മിച്ച പാര്‍ക്ക് കോക്കനട്ട് പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു