കോതമംഗലം: നിലവിൽ 28 മീറ്ററോളം ജലനിരപ്പുള്ള ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും മഴ മുന്നറിയിപ്പിനെ തുടർന്ന് ഉയർത്തി. മഴയും നീരൊഴുക്കും ശക്തമായതോടെ പെരിയാറിൽ ഉയരുന്ന ജലനിരപ്പ് ക്രമീകരിക്കാനാണ് ഭൂതത്താൻകെട്ട് ഡാമിൻ്റെ പതിനഞ്ച് ഷട്ടറുകളും തുറന്നത്.
മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതു വരെ ഡാമിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നിടുമെന്നും, തീരവാസികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.