മുംബൈ: ഭാരതത്തിന് അഭിമാനമായി രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കടൽപ്പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിനായി സമർപ്പിച്ചു. മഹാരാഷ്ട്രയിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അടല്‍സേതു എന്നറിയപ്പെടുന്ന കടൽപ്പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയിൽ പാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നവി മുംബൈ മേഖലയിലെ വേദിയിൽ എത്തിയത്.
പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന രീതിയിൽ ആധുനിക സാങ്കേതിക വിദ്യയിൽ മുംബൈ മുതൽ നവിമുംബൈ വരെ 22 കിലോമീറ്റർ നീളത്തിലാണ് അടൽ സേതുവിന്റെ നിർമ്മാണം. 2018ൽ നിർമ്മാണം ആരംഭിച്ച കടൽപ്പാലത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചത് 2016 ആയിരുന്നു. നിലവിൽ പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 250 രൂപ ടോൾ നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അടൽ സേതു വന്നതുമൂലം മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള യാത്രക്കാർക്ക് ദൂരത്തിലും, സമയത്തിലും ഏകദേശം പകുതിയോളം ലാഭമുണ്ടാക്കാൻ സാധിക്കും.