ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലൻസ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലൻസ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍
alternatetext

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലൻസ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു 67 ഓഫീസുകളില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എത്തിയ സമയം റാന്നി ഭക്ഷ്യ സുരക്ഷ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നു.

ചെറുകിട ഹോട്ടലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പരിശീലനം ചില ജില്ലകളില്‍ വന്‍കിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം, കോട്ടക്കല്‍, തിരൂർ, മഞ്ചേരി, സുല്‍ത്താൻബത്തേരി, നീലേശ്വരം, കാസർഗോട് എന്നിവിടങ്ങളില്‍ ലൈസൻസില്ലാതേയും കാലാവധി കഴിഞ്ഞ ലൈസൻസോടെയും പ്രവർത്തിക്കുന്ന ഹോട്ടലുകളും കണ്ടെത്തി.

ഹോട്ടല്‍ ഉടമകളില്‍നിന്ന് ഗൂഗിള്‍ പേ വഴി ജീവനക്കാർ പണം വാങ്ങിയതായി കണ്ടെത്തി. തൊടുപുഴ ഭക്ഷ്യ സുരക്ഷ സർക്കിള്‍ ഓഫീസുകളിലെ ഓഫീസ് അറ്റന്‍റന്‍റ് ആണ് പണം വാങ്ങിയതായി കണ്ടെത്തിയത്.