ഭാരത് ന്യായ് യാത്രക്ക് ജനുവരി 14ന് തുടക്കമാവും

ഭാരത് ന്യായ് യാത്രക്ക് ജനുവരി 14ന് തുടക്കമാവും
alternatetext

ന്യൂഡല്‍ഹി: ‘ഭാരത് ന്യായ് യാത്ര’യുമായി രാഹുല്‍ ഗാന്ധി എത്തുന്നു .ജനുവരി 14ന് വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് തുടങ്ങി മഹാരാഷ്ട്രയിലെ മുബൈയിലാണ് യാത്ര അവസാനിക്കുക.മണിപ്പൂര്‍, നാഗാലൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

14 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര 6200 കീലോമീറ്റര്‍ പ്രത്യേകം സജ്ജീകരിച്ച ബസിലും കാല്‍നടയായുമാണ് യാത്ര ചെയ്യുക രാഹുല്‍ ഗാന്ധി നയിച്ച വൻ വിജയമായിരുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര.

കന്യാകുമാരിയില്‍ നിന്ന് തുടങ്ങി കശ്മീരില്‍ അവസാനിച്ച ഭാരത് ജോഡോ യാത്രക്ക് പിന്നാലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്ന് ആരംഭിച്ച്‌ പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ അവസാനിക്കുന്ന മറ്റൊരു യാത്ര രാഹുല്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.