തിരുവനന്തപുരം : സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റുകളില് മിന്നല്‍ പരിശോധനയുമായി വിജിലൻസ് സംഘം. കേരളത്തിലെ 78 ഔട്ട്ലറ്റുകളിലായിട്ടാണ് ഓപ്പറേഷൻ മൂണ്‍ലൈറ്റ് എന്ന പേരില്‍ പരിശോധന നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 6.30 മുതലാണ് പരിശോധന ആരംഭിച്ചത്. ചില ബ്രാൻഡുകളെ മാത്രമാണ് ഔട്ട്ലറ്റുകള് പ്രോത്സാഹിപ്പിക്കുന്നതെന്നും മദ്യത്തിന് അമിത വില ഈടാക്കുന്നുണ്ടെന്നുമുള്ള പരാതിക്ക് പിന്നാലെയാണ് പരിശോധന.
മദ്യത്തിന് കൂടുതല്‍ വില ഈടാക്കുന്നത് വഴി മദ്യ കമ്ബനികളുടെ ഏജന്റുമാരില്‍ നിന്നും ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പ്രതിദിനാടിസ്ഥാനത്തില്‍ മദ്യത്തിന്റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കള്‍ കാണുന്ന തരത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട്ലറ്റുകളിലും പാലിക്കാറില്ലെന്നും കുറഞ്ഞ വിലയുള്ള മദ്യം സ്റ്റോക്കുണ്ടായിട്ടും വില കൂടിയ ബ്രാൻഡുകളെ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു