കോതമംഗലം: ചെറിയ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ടാണ് കോതമംഗലം ബാറിനു മുന്നിൽ ഒരു കൂട്ടം ചെറുപ്പക്കാർ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കിയത്. ഏറ്റുമുട്ടിയത് രണ്ട് ഗുണ്ടാ സംഘാംഗങ്ങള്‍ ആണെന്നാണ് പോലീസ് പറയുന്നത്. സംഘർഷത്തിൽ സംഘാംഗങ്ങളായ ആലുവ കീഴ്മാട് സ്വദേശി മനാഫ് കരിയാപറമ്പിൽ, നെല്ലിക്കുഴി നാദിർഷ കമ്മത്തുകുടി എന്നിവർ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കൂടാതെ പ്രതികളായ ആയിരൂര്പാടം സ്വദേശി സിബി ചന്ദ്രന്, ഓടക്കാലി സ്വദേശി റഫീഖ്, കോതമംഗലം സ്വദേശികളായ അഭിനന്ദ്, ദേവിഷ് എന്നിവരെ കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ബിജോയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു