ബാറില്‍നിന്ന് ഇറങ്ങുന്നവരെ പിടിക്കരുത്;ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു

ബാറില്‍നിന്ന് ഇറങ്ങുന്നവരെ പിടിക്കരുത്;ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു
alternatetext

മലപ്പുറം: ബാറില്‍നിന്ന് ഇറങ്ങുന്നവരെ പിടിക്കരുതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. ബാർ ഉടമകളുടെ പരാതിയെ തു‌ർന്നാണ് പ്രത്യേക സർക്കുലർ ഇറക്കിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍റേതാണ് ഉത്തരവ്. എന്നാല്‍, വിഷയം വിവാദമായതോടെ സർക്കുലർ പിൻവലിച്ചു.

അംഗീകൃത ബാറുകളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ച്‌ ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ല എന്നായിരുന്നു ഡിവൈഎസ്പിമാർക്കും എസ്‌എച്ച്‌ഒമാർക്കും നല്‍കിയ ഉത്തരവ്. തുടർന്ന് സർക്കുലർ വിവാദമായതോടെ പിൻവലിക്കുകയായിരുന്നു.

വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യതയുണ്ട്. ഉത്തരവ് ഇറക്കിയതില്‍ സാങ്കേതിക പിഴവ് സംഭവിച്ചു. പുതുക്കിയ സർക്കുലർ പിന്നീട് ലഭ്യമാക്കുമെന്നുമാണ് എസ്പിയുടെ വിശദീകരണം.