ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരായിരിക്കുമെന്നും ഇത് സംബന്ധിച്ച് എല്ലാ ഉറപ്പുകളും തനിക്ക് ലഭിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതായും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് തരുന്നതായി തന്നോട് പറഞ്ഞുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് പുറമെ ബംഗ്ലാദേശില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനെപ്പറ്റിയും ചര്‍ച്ചകള്‍ നടന്നതായി മോദി അറിയിച്ചു. ‘പ്രൊഫസര്‍ മുഹമ്മദ് യൂനുസില്‍ നിന്ന് ഒരു ടെലിഫോണ്‍ കോള്‍ ലഭിച്ചു. നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ വീക്ഷണങ്ങള്‍ കൈമാറി. ജനാധിപത്യമുള്ള, സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ഒരു ബംഗ്ലാദേശിനായി ഇന്ത്യയുടെ എല്ലാ പിന്തുണയും ആവര്‍ത്തിച്ചു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും എല്ലാ ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും സുരക്ഷയും അദ്ദേഹം ഉറപ്പുനല്‍കി.കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിനിടെ കലാപബാധിതമായ ബംഗ്ലാദേശില്‍ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഹമ്മദ് യൂനുസിന്റെ ഫോണ്‍ കോള്‍. .