അയോധ്യയില്‍ നിര്‍മിച്ച രാമക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹത്തിന്റെ പ്രതിഷ്ഠ അടുത്ത വര്‍ഷം ജനുവരി 22ന്. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്കുന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തകരുടെ ചിത്രം മോദി പോസ്റ്റ് ചെയ്തു.ക്ഷണം ലഭിച്ചതിലൂടെ താൻ അനുഗ്രഹിക്കപ്പെട്ടതായും ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാൻ സാധിക്കുന്നത് ഭാഗ്യമാണെന്നും മോദി പറഞ്ഞു
ജനുവരി 22ന് അയോധ്യ ക്ഷേത്രത്തില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുമെന്ന് ആര്.എസ്.എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, ചടങ്ങ് ആഘോഷമാക്കാൻ രാജ്യത്തെ ക്ഷേത്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു