കട്ടപ്പന: വെള്ളിയാഴ്ച വൈകിട്ടാണ് കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസിന്റെ (35) മരണത്തിന് ഇടയാക്കിയ സംഭവം നടന്നത്. കട്ടപ്പന സുവർണഗിരിയിലുള്ള ഭാര്യവീട്ടിലെത്തിയ സുബിനെ അയൽവാസിയായ വെൺമാന്ത്ര ബാബു കോടിലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബു കോടാലി കൊണ്ട് വെട്ടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ അക്രമണകാരണം വ്യക്തമായിട്ടില്ല. അസ്വാഭാവികമായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.