ഇടുക്കി: മൂന്നാറില്‍ ഭര്‍ത്താവിനും മകനുമൊപ്പം അവധി ആഘോഷിക്കാൻ എത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ജ്യോതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു കുടുംബം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്. തുടർന്ന് ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ഇവര്‍ മുറിയെടുക്കുകയായിരുന്നു. ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മുറിയില്‍ ഉച്ചയോടെ മടങ്ങിയെത്തിയിരുന്നു. ഭര്‍ത്താവ് കുളിക്കാന്‍ കയറിയ സമയത്തായിരുന്നു സംഭവം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.