ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം

ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം
alternatetext

ചന്ദ്രയാൻ- 3 ദൗത്യത്തിലെ വിക്രം ലാൻഡര്‍ ചന്ദ്രനില്‍ വിജയകരമായി ലാൻഡ് ചെയ്‌ത ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ദൗത്യത്തിന്റെ വിജയത്തിന് ശേഷം ബംഗളൂരു ഇസ്‌റോ ആസ്ഥാനത്ത് ശാസ്‌ത്രജ്ഞരെ അഭിനന്ദിക്കാനെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബഹിരാകാശ ദൗത്യങ്ങളിലെ രാജ്യത്തിന്റെ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ് ആഗസ്റ്റ് 23ന് ചന്ദ്രയാൻ- 3 ദൗത്യത്തിലൂടെ നേടിയതെന്നും ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിംഗ്, ഗണിതം എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും ബഹിരാകാശ മേഖലയ്ക്ക് വലിയ പ്രചോദനം നല്‍കാനും നേട്ടം ഉപകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു