കാസര്‍ഗോഡ്: എ.ടി.എമ്മില്‍ നിറയ്‌ക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകല്‍ കൊള്ളയടിച്ചു. കാസര്‍ഗോഡ് ഉപ്പളയില്‍ ഇന്നലെ ഉച്ചയ്‌ക്കു രണ്ടുമണിയോടെയാണു വന്‍ കൊള്ള നടന്നത്. ആക്‌സിസ് ബാങ്കിന്റെ ഉപ്പളയിലെ എ.ടി.എമ്മില്‍ നിറക്കാന്‍ ഒരു വാനില്‍ കൊണ്ടുവന്ന പണമാണു കൊള്ളയടിക്കപ്പെട്ടത്. വാന്‍ എ.ടി.എം. കൗണ്ടറിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷം മെഷീന്‍ ക്രമപ്പെടുത്തുന്നതിനിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു.
കൗണ്ടറില്‍ പണം നിറയ്‌ക്കാന്‍ നോട്ടുകളടങ്ങിയ ബോക്‌സ് എടുക്കാനെത്തിയപ്പോഴാണ് വാനിന്റെ ചില്ല് തകര്‍ത്ത് നോട്ടടങ്ങിയ ഒരു പെട്ടി മോഷ്‌ടിച്ച വിവരം ശ്രദ്ധയില്‍പെട്ടത്. സെക്യുര്‍വാല്യു എന്ന കമ്ബനിയുടെതാണ് പണവുമായി വന്ന വാന്‍. വിവരമറിഞ്ഞെത്തിയ പോലീസ് ൈഡ്രവറെ കസ്‌റ്റഡിയിലെടുത്തു. സാധാരണ സ്വകാര്യ ഏജന്‍സികളുടെ തന്നെ സായുധരായ ആംഡ് വിഭാഗമാണ് പണം എത്തിക്കുമ്ബോള്‍ സുരക്ഷ ഒരുക്കാറുള്ളത്. എന്നാല്‍ ഇവിടെ സുരക്ഷ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
കവര്‍ച്ചയ്‌ക്ക് പിന്നില്‍ ഒരാള്‍ മാത്രമാണെന്നാണു സൂചന ലഭിച്ചിട്ടുള്ളതെന്ന് സംഭവ സ്‌ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി പി. ബിജോയ് പറഞ്ഞു. റോഡ് പണി നടക്കുന്നതിനാല്‍ സമീപത്തുണ്ടായിരുന്ന പല സി.സി.ടി.വികളും പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തനമുള്ള ചില സി.സിഴടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് അനേ്വഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സംഭവത്തിൽ അടിമുടി ദുരൂഹത
നിരത്തില്‍ വാഹനങ്ങളൊഴിയാത്ത, സദാസമയവും തിരക്കുള്ള ചെറുനഗരത്തിലാണ് ബുധനാഴ്ച വൈകിട്ട് വാഹനത്തിന്റെ ചില്ല് തകർത്ത് എ.ടി.എമ്മില്‍ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ ഒരാള്‍ കവർന്നത്. അതാണ് സംഭവത്തില്‍ അടിമുടി ദുരൂഹതയുയർത്തുന്നതും. മംഗളൂരു ഭാഗത്തേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്തോടുചേർന്ന ഭാഗത്തുനിന്നാണ് വലിയ തുക മോഷണം പോയത്. സാധാരണഗതിയില്‍ ചെറിയൊരു സംഭവമുണ്ടായാല്‍പ്പോലും വേഗത്തില്‍ ആളുകള്‍ ഓടിക്കൂടുന്ന സ്ഥലമായിട്ടുകൂടി എങ്ങനെ അയാള്‍ക്ക് എളുപ്പത്തില്‍ പണവുമായി രക്ഷപ്പെടാൻ കഴിഞ്ഞുവെന്നതാണ് സംശയമുയർത്തുന്നത്.
മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജൻസിയുടെ വാഹനത്തില്‍ നിന്നാണ് പണം കവർന്നത്. ഉപ്പള ടൗണിലെ പുതുതലമുറ ബാങ്കിന്റെ എ.ടി.എമ്മില്‍ പണം നിറയ്ക്കാൻ ജീവനക്കാർ പോയ സമയത്തായിരുന്നു കവർച്ച. വാഹനത്തിന്റെ പിൻസീറ്റില്‍ വെച്ച പണമടങ്ങിയ ബാഗുമെടുത്താണ് മോഷ്ടാവ് കടന്നുകളഞ്ഞത്. പണം കൈകാര്യംചെയ്തത് അലക്ഷ്യമായി എ.ടി.എമ്മില്‍ പണം നിറയ്ക്കാൻ പോകുന്ന ഏജൻസികള്‍ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ അലക്ഷ്യമായിട്ടാണ് ഈ വാഹനത്തിലെ ജീവനക്കാർ പണം കൈകാര്യം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ബുധനാഴ്ച രാവിലെ പുതുതലമുറ ബാങ്കില്‍നിന്നും ഒരു ദേശസാത്കൃത ബാങ്കില്‍ നിന്നുമായിട്ടാണ് 70 ലക്ഷം രൂപ എ.ടി.എമ്മില്‍ നിറയ്ക്കാനായെടുത്തത്. വാഹനത്തിന്റെ പിൻഭാഗത്ത് ലോക്കർ സംവിധാനത്തോടെയുള്ള അറയിലാണ് പണം സൂക്ഷിക്കേണ്ടത്. എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള പണം ആവശ്യാനുസരണം എടുത്ത് വേണം നിക്ഷേപിക്കാൻ. എന്നാല്‍ മുഴുവൻസമയവും വാഹനത്തിന്റെ സീറ്റില്‍ കറുത്ത ബാഗിലായിരുന്നു പണമുണ്ടായത്. ഉച്ചയോടെ ഉളിയത്തടുക്കയില്‍ അവർ ഭക്ഷണം കഴിക്കാൻ പോയപ്പോഴും സീറ്റില്‍ തന്നെയായിരുന്നു പണമടങ്ങിയ ബാഗ്.
സാധാരണഗതിയില്‍ മൂന്ന് ജീവനക്കാർ വാഹനത്തില്‍ വേണം. എന്നാല്‍ ബുധനാഴ്ച ഡ്രൈവർ അവധിയായതിനാല്‍ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാള്‍ പണത്തിന് കാവലായി വാഹനത്തില്‍ വേണമെന്നിരിക്കെയാണ് രണ്ടുപേരും പണം നിറയ്ക്കാൻ പോയത്. യാത്ര സുരക്ഷയൊന്നുമില്ലാതെ 50 ലക്ഷത്തിലധികം രൂപയുമായി പോകുന്ന വാഹനമാണെങ്കില്‍ ആയുധത്തോടെയുള്ള സുരക്ഷാജീവനക്കാരൻ വേണമെന്നുണ്ടെങ്കിലും ഇവിടെ കഴിഞ്ഞ കുറച്ചുകാലമായി അതുമില്ല.
വാഹനത്തില്‍ ചില്ലുള്ളിടങ്ങളെല്ലാം ഇരുമ്ബുവല സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നുണ്ട്. എന്നാല്‍, ബുധനാഴ്ച കവർച്ച നടന്ന വാഹനത്തിന്റെ ഡ്രൈവർ, കോ ഡ്രൈവർ ഭാഗത്ത് മാത്രമാണ് ഇരുമ്ബ് വലയുള്ളത്. പിറകിലെ സീറ്റിലും വാഹനത്തിന്റെ മുൻഭാഗത്തെ ചില്ലിലും അതുമില്ല. വല ഘടിപ്പിക്കാനുള്ള ഭാഗങ്ങളൊക്കെയും തുരുമ്ബിച്ചിട്ടുമുണ്ട്. വാഹനത്തിനകത്ത് ഒരു സി.സി.ടി.വി.യുണ്ടെങ്കിലും അത് സ്റ്റാർട്ട് ചെയ്യുന്ന ഘട്ടത്തിലേ പ്രവർത്തിക്കൂ എന്നാണ് കമ്ബനി അധികൃതർ പറഞ്ഞത്.
ഉപ്പള ടൗണിലെ സി.സി.ടി.വി. ക്യാമറകളില്‍ ഒരാള്‍ കറുത്ത ബാഗുമായി ദേശീയപാത മുറിച്ചുകടക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്നയാളെ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നില്ല