വീയപുരത്ത് കുടിവെള്ള വിതരണംമുടങ്ങി

alternatetext

വീയപുരം: വീയപുരത്ത് കുടിവെള്ള വിതരണംമുടങ്ങി. സ്റ്റാട്ടര്‍ തകരാറിനെ തുടര്‍ന്നാണ് കുടിവെള്ളം മുടങ്ങിയത്.
സ്റ്റാട്ടര്‍ തകരാറായതിനാല്‍ ജലസംഭരണിനിറക്കാന്‍ കഴിഞ്ഞിരുന്നില്ല.
രണ്ടുദിവസം കഴിഞ്ഞ് മെക്കാനിക്കെത്തി അറ്റകുറ്റപണിനടത്തി.ജലസംഭരണി പകുതിയോളം നിറച്ചു.വൈദ്യുതി തകരാര്‍ മൂലം
 പമ്പിംഗ് വീണ്ടും
നിലച്ചു.കഴിഞ്ഞ ആഴ്ചയില്‍ മോട്ടോര്‍ തകരാര്‍ ആയതിനാല്‍
ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയിരുന്നു.കാലപഴക്കത്താലും കു
തിരശക്തി കുറഞ്ഞ മോട്ടറ് ആയതും പമ്പിംഗിന് തടസമാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

അറ്റകുറ്റപണിയിലെ അപാകതയില്‍
ഒന്നാം വാര്‍ഡില്‍ പാറേച്ചിറയില്‍ പൈപ്പ് ലൈന്‍ ബ്ലോക്ക് ചെയ്ത
തോടെ ഇരുപതോളം വീടുകളില്‍ കുടിവെള്ള വിതരണം മുടങ്ങി.പ്രതിഷേധം വ്യാപകമായതോടെ പ്രശ്‌നപരിഹാരവുമായി.രണ്ടാം വാര്‍ഡില്‍ ചിലപ്രദേശത്തെ കുടിവെള്ളം എത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു.
പാറേച്ചിറയില്‍ കുടിവെള്ളം എത്താതിരുന്നത്.എന്നാല്‍ കുഴി രൂപപ്പെട്ടതല്ലാതെ ഇവിടെ കുടിവെള്ളം എത്തിയില്ല.പായിപ്പാട്ടെ ജല സംഭരണിയില്‍ നിന്നും 10 വാര്‍ഡുകളിലേക്കാണ് കുടിവെള്ളം എത്തുന്നത്.കണ്ണന്‍മാലില്‍,

നന്ദന്‍കോരികോളനി, പാളയത്തില്‍ കോളനി, പാറേച്ചിറ, പ്രയാറ്റേരി, പായിപ്പാട്, കാരിച്ചാല്‍, വെള്ളംകുളങ്ങര എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയാണ്.ഏതെങ്കിലും കാരണവശാല്‍ പമ്പിംഗ് മുടങ്ങിയാല്‍ അടുത്ത ആഴ്ചയിലെ ടേണ്‍ ആകാതെ ഇവിടെ വെള്ളംകിട്ടാത്തതും കുടിവെള്ള രൂക്ഷത കൂട്ടുന്നു.3,4,5വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന മേല്പാടത്ത് പൈപ്പ് പൊട്ടി.ഇതോടെ ഇവിടേയും കുടിവെള്ള ക്ഷാമം രൂക്ഷമായി.വീയപുരം മാന്നാര്‍ റോഡില്‍ മേല്പാടത്ത് കറുകയില്‍ കലുങ്ങിലാണ് പൈപ്പ് പൊട്ടിയത്.

ഒരാഴ്ച പിന്നിടാറായിട്ടും കുടിവെള്ളംപാഴാകുന്നതല്ലാതെ പൈപ്പ് നന്നാക്കിയിട്ടില്ല.ഇതോടെ പ്രദേശത്ത് കുടിവെള്ളം ഇല്ലാതായി.എടത്വ വാട്ടര്‍ അതോറിറ്റിയുടെ പരിധിയിലാണ് വീയപുരം.രണ്ടു കരാറുകാരില്‍ അറ്റകുറ്റപണിക്ക് നാല് മെക്കാനിക്കുകളാണുള്ളത്.ഇവരാകട്ടെ തകഴി, എടത്വ, മുട്ടാര്‍, നീലംപേരൂര്‍, തലവടി എന്നീ പഞ്ചായത്തുകളിലെ പണികള്‍ ചെയ്യേണ്ടിവരുന്നതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ കാരണ മാകുന്നു.