ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനു നേരെ ആക്രമണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനു നേരെ ആക്രമണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു.
alternatetext

കോതമംഗലം: കഴിഞ്ഞ ദിവസം വൈകുന്നേരം കോതമംഗലം താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനു നേരെ ആക്രമണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാരിയൂർ, ആയക്കാട് അമ്പലത്തിനു സമീപം താമസിക്കുന്ന മുള്ളാട്ട് വീട്ടിൽ ശ്രീനിവാസനാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അവശരായ രോഗിയെയും കൊണ്ട് ആശുപത്രിയിൽ എത്തിയപ്പോൾ വീൽചെയർ ലഭിച്ചില്ല എന്നു പറഞ്ഞാണ് ശ്രീനിവാസൻ സെക്യൂരിറ്റി ജീവനക്കാരനെ ഉപദ്രവിച്ചത്.

പ്രകോപനങ്ങൾ ഇല്ലാതെയാണ് രോഗിയുടെ കൂടെ വന്ന ആൾ തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ കൃഷ്ണൻകുട്ടി പറഞ്ഞു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശ്രീനിവാസനെ റിമാൻഡ് ചെയ്യുകയും ചെയ്തു.