ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടത്തിയ  പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.

ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടത്തിയ  പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.
alternatetext

തൃശ്ശൂർ: പൊതുവേദിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടത്തിയ  പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എംഎസ് ഷൈനിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ചാലക്കുടി പൊലീസിന് നിർദ്ദേശം നൽകിയത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിലായിരുന്നു ജയ്ക് സി തോമസിന്റെ പ്രകോപന പ്രസംഗം.

സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് കൂട്ടാക്കിയിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിനെയും ജീവനക്കാരെയും അവഹേളിച്ചാണ് ജയ്ക് സി തോമസ് പ്രസംഗിച്ചത്. പൊലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ അഡ്വ. ബിജു. എസ്. ചിറയത്ത് വഴി ചാലക്കുടി കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി പൊലീസിന് കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.