ചേര്‍ത്തല: വാഹന പരിശോധനയ്ക്കിടെ എ.എസ്.ഐയെ കൈയേറ്റം ചെയ്തെന്ന കേസില്‍ എസ്.എഫ്.ഐ. ഏരിയാ പ്രസിഡന്റ് പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. പരിശോധനയ്ക്കിടെ പോലീസ് ബൈക്കിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയേറ്റം നടത്തിയെന്നാണ് കേസ്.
ഏരിയാ പ്രസിഡന്റ് അതുല്‍ രാധാകൃഷ്ണനാ(20)ണ് പിടിയിലായത്. സംഭവത്തില്‍ മൂന്നു പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും രണ്ടു പേര് രക്ഷെപ്പെട്ടന്നും പോലീസ് പറഞ്ഞു. കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് നേതാവ് ബി. ഫൈസലിന്റെ വീടിനുനേരേ അക്രമം നടത്തിയ സംഭവത്തില്‍ അതുല്‍ രഉള്പ്പെടെയുള്ളവര് അറസ്റ്റിലായിരുന്നു. ഈ കേസില്‍ സ്റ്റേഷന് ജാമ്യത്തിലാണു പുറത്തിറങ്ങിയത്.