ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല നടൻ പ്രേംകുമാറിന്. നിലവില്‍ അക്കാദമി വൈസ് ചെയർമാനാണ്. ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് അദ്ദേഹത്തെ നിയമിച്ചത്. മുതിർന്ന സംവിധായകൻ ഷാജി എൻ കരുണിന്റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ബീനാ പോളിനെ പരിഗണിക്കണമെന്ന ആവശ്യം ഡബ്ല്യു സി സിയും ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് പ്രേംകുമാറിന് ചുമതല നല്കി സർക്കാർ പ്രശ്നപരിഹാരം കണ്ടത്. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം, സിനിമ കോണ്‍ക്ലേവ്, ഐ എഫ് എഫ് കെ ഉള്‍പ്പെടെയുള്ള ദൗത്യങ്ങളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ആദ്യമായാണ് സംവിധായകൻ അല്ലാത്ത ഒരാള്‍ അക്കാദമി ചെയർമാൻ സ്ഥാനത്ത് വരുന്നത്.
2024-09-04