ആന്ധ്രാ പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ മരണം 9 ആയി

ആന്ധ്രാ പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ മരണം 9 ആയി
alternatetext

ആന്ധ്രാ പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ മരണം 9 ആയി. അപ‍കടത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റായ്‌ഗഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിന് പിന്നില്‍ പാലസ എക്സപ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പെട്ട ട്രെയിനില്‍ നിന്നും യാത്രക്കാരെ സ്ഥലത്തു നിന്ന് മാറ്റി.

സിഗ്നല്‍ ഓവര്‍ഷൂട്ടിംഗാകാം കൂട്ടിയിടിക്ക് കാരണമെന്ന് സിപിആര്‍ഒ ഇകോആര്‍ ബിശ്വജിത് സാഹു പറഞ്ഞു. ജൂണ്‍ 2ന് ഒഡീഷയിലെ ബാലസോര്‍ ട്രെയിൻ ദുരന്തം നടന്ന അതേപാതയില്‍ തന്നെയാണ് ഇന്നലെ വൈകിട്ട് 6.42നു നടന്ന അപകടവും. സിഗ്നല്‍ പിഴവാണ് കാരണമെന്നു കരുതുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു