ഇടുക്കി; വസന്തം നിറച്ച് വീണ്ടും നീലകുറിഞ്ഞിയെത്തി.12 വർഷത്തിലൊരിക്കല്‍ മാത്രമാണ് നീലകുറിഞ്ഞി വിരിയുക. മൂന്നാറിന്റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുതക്കാഴ്ചയാണ്.
രാജമലയില്‍ വിരിയുന്ന നിലകുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പനയിലേതും. ഇടുക്കി അണക്കെട്ടിന്റെ വിദൂര ദൃശ്യങ്ങള്‍ക്ക് നല്‍കുന്ന മനോഹാരിതയ്‌ക്ക് മാറ്റുകൂട്ടുകയാണ് കല്യാണത്തണ്ടിലെ നീലക്കുറിഞ്ഞികള്‍.
കുറിഞ്ഞി പൂത്താല്‍ കാണാൻ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഓടിയെത്താറുണ്ട്. ഒരുമാസം കൂടിക്കഴിഞ്ഞാല്‍ മലനിരകള്‍ക്ക് മുഴുവൻ നീലനിറമാകും.ഇനി സഞ്ചാരികളുടെ വൻനിര തന്നെ കാണാൻ കഴഇടും. കല്യാണത്തണ്ട് നിറയും.