ന്യൂഡല്‍ഹി: അഞ്ച് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റീസുമാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. അലാഹാബാദ്, ഗോഹട്ടി, രാജസ്ഥാൻ, ജാര്‍ഖണ്ഡ്, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതികളിലേക്കാണ് പുതിയ ചീഫ് ജസ്റ്റീസുമാരെ ശിപാര്‍ശ ചെയ്തത്.
അലാഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് അരുണ്‍ ബൻസാലി, ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസായി രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വിജയ് ബിഷ്ണോയി, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഇതേ ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റീസ് മനിന്ദ്ര മോഹൻ ശ്രീവാസ്തവ, ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഒഡീഷ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബി.ആര്‍.സാരംഗി, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായി മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഷീല്‍ നാഗു എന്നിവരെ നിയമിക്കാനാണു ശിപാര്‍ശ.