തിരുവനന്തപുരം: സംസ്ഥാനത്ത് വരും ആഴ്ച്ചയിലും അതിശക്തമായ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഓക്ടോബർ 17ന് കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ്. ഇന്ന് സംസ്ഥാനത്തെ 6 ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. കൂടാത അടുത്ത മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
അടുത്ത 4 ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യത. അതെ ദിവസങ്ങളില്‍ തന്നെ തെക്കേ ഇന്ത്യയില്‍ തുലാവർഷം ആരംഭിക്കാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.