ലഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേന മേധാവിയായി ചുമതലയേറ്റു

ലഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേന മേധാവിയായി ചുമതലയേറ്റു
alternatetext

ന്യൂഡല്‍ഹി: കരസേനാ മേധാവിയായി ലഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. മുപ്പതാമത്തെ കരസേന മേധാവിയാണ് ഉപേന്ദ്ര. കരസേനാ ഉപമേധാവിയായിരുന്നു ഉപേന്ദ്ര ദ്വിവേദി.

കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മനോജ് പാണ്ഡെ മേയ് 31ന് സർവീസില്‍ നിന്ന് വിരമിച്ചിരുന്നെങ്കിലും ജൂണ്‍ 30 വരെ കാലാവധി നീട്ടി നല്‍കുകയായിരുന്നു. പാക്കിസ്ഥാൻ, ചൈന അതിർത്തികളില്‍ ദീർഘകാലം ഉപേന്ദ്ര ദ്വിവേദി സേവനമനുഷ്ഠിച്ചിട്ടുണ്ട്.