ട്രോളിങ് നിരോധനം: സൗജന്യ റേഷൻ ഉറപ്പാക്കും -മന്ത്രി

ട്രോളിങ് നിരോധനം: സൗജന്യ റേഷൻ ഉറപ്പാക്കും -മന്ത്രി
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷൻ വിതരണം ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ.

ട്രോളിങ് നിരോധനം സംബന്ധിച്ച്‌ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ഇൻബോർഡ് വള്ളങ്ങള്‍ ഒഴികെ പരമ്ബരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരും