തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്ബത്ത് അമ്മ പിഞ്ചുകുഞ്ഞിനെ പാല് കുറ്റിയിലെ വെള്ളത്തില്‍ മുക്കികൊന്നു. സംഭവുമായി ബന്ധപ്പെട്ട് തേനി ബോഡി നായ്ക്കന്നൂര്‍ സ്വദേശി മണികണ്ടന്റെ ഭാര്യ സ്നേഹയെ (19) പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ 11 നാണു സംഭവം. കമ്ബം ഗ്രാമ ചാവെടി തെരുവിലെ സ്നേഹയുടെ വീട്ടില്‍വച്ചാണു കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നത്. മുറ്റത്തുണ്ടായിരുന്ന പാല് കുറ്റിയിലെ വെള്ളത്തില്‍ ഇരുപത്തിയഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ മുക്കി കൊന്ന ശേഷം അടപ്പ് കൊണ്ട് മുടി. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം അനേഷണത്തിന് സ്നേഹയും ഒപ്പം കൂടി. പോലീസില്‍ പരാതിയും നല്കി.
പോലീസ് സ്ഥലത്തെത്തി നടത്തിയ അനേഷണത്തിലും ചോദ്യം ചെയ്യലിലും സ്നേഹ കുറ്റം സമ്മതിക്കുകയായിരുന്നു. മാതാപിതാക്കള്‍ തൊഴിലിനായി കേരളത്തിലേക്ക് പോയിരിക്കയായിരുന്നു. സ്നേഹയുടെ മുത്തശി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ സാധനം വാങ്ങാന്‍ കടയില്‍ പോയ സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ശ്വാസകേശ സംബന്ധമായ രോഗവും കുഞ്ഞിനെ വളര്‍ത്താനും ജീവിക്കാന്‍ വരുമാന മാര്‍ഗങ്ങളില്ലാത്തതുമാണ് ക്രൂര കൃത്യത്തിനു മുതിര്‍ന്നതെന്നാണു മൊഴി നല്‍കിയിട്ടുള്ളത്. മണികണ്ഠന് പെയിന്റിങ് തൊഴിലാളിയാണ്. കമ്ബംപോലീസ് സ്നേഹയെ അറസ്റ്റ് ചെയ്