ജയ്പൂര്‍: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനില്‍ മുട്ടിയത് പരിഭ്രാന്തി പരത്തി. രാജസ്ഥാനിലെ നഗൗറിലെ ബിദ്യുദ് ഗ്രാമത്തില്‍ നിന്ന് പര്ബത്സാറിലേക്ക് റാലി നടക്കവെയാണ് അപകടം സംഭവിച്ചത്.
ഇരുവശത്തും വീടുകളും കടകളും നിറഞ്ഞ തെരുവിലൂടെ പോകുമ്ബോഴാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിന്റെ മുകള്‍വശം വൈദ്യുതിലൈനില്‍ മുട്ടുകയായിരുന്നു. തുടര്‍ന്ന് കന്പി പൊട്ടിവീണതും. സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉത്തരവിട്ടു