കോതമംഗലം : വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് പിറവം മുളക്കുളം വടുകുന്നപ്പുഴയിൽ വച്ച് നിയന്ത്രണം വിട്ട ആംബുലൻസ് പന്ത്രണ്ടടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ പോത്താനിക്കാട് പുൽപ്രയിൽ ബേബിയുടെ മകൻ ബെൻസൺ(35) ആണ് മരണപ്പെട്ടത്.
മറ്റൊരപകടത്തിൽ പെട്ട് പരിക്കേറ്റ് സ്പൈനൽ കോഡിന് തകരാർ സംഭവിച്ച് അരയ്ക്ക് താഴോട്ട് തളർന്ന അവസ്ഥയിൽ ആയിരുന്ന ബെൻസൻ വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിലെ ചെക്കപ്പിനു ശേഷം പോത്താനിക്കാടേക്ക് മടങ്ങുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.