പെട്രോള്‍ പമ്ബില്‍ ഗുണ്ടായിസം കാണിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

പെട്രോള്‍ പമ്ബില്‍ ഗുണ്ടായിസം കാണിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍
alternatetext

പെട്രോള്‍ പമ്ബില്‍ ഗുണ്ടായിസം കാണിച്ച പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. കാറില്‍ പെട്രോള്‍ അടിച്ച്‌ പൈസ നല്‍കാതെ പമ്ബ് ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. കാറിന്റെ ബോണറ്റില്‍ തൂങ്ങി കിടന്ന ജീവനക്കാരന്‍ അശോകനെയും കൊണ്ട് കാര്‍ ഏറെ ദൂരം പോയി. കണ്ണൂര്‍ ടൗണിലെ എന്‍കെബിടി പെട്രോള്‍ പമ്ബിലാണ് സംഭവം. പൊലീസുകാരന്‍ പമ്ബില്‍ വന്നു ഫുള്‍ ടാങ്ക് അടിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പൈസ ചോദിച്ചപ്പോള്‍ വണ്ടി എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും ജീവനക്കാരന്‍ പറഞ്ഞു. മുമ്ബ് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിലെ പെട്രോള്‍ പമ്ബില്‍ പൊലീസ് ജീപ്പ് ഇടിച്ചുകയറ്റിയതും സന്തോഷായിരുന്നു.