സംസ്ഥാനത്തെ റെയിൽവെ വികസന പദ്ധതികളുടെ അവലോകനത്തിനായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് കേരളത്തിൽ

സംസ്ഥാനത്തെ റെയിൽവെ വികസന പദ്ധതികളുടെ അവലോകനത്തിനായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് കേരളത്തിൽ
alternatetext

കൊച്ചി: കേന്ദ്ര റെയില്‍വെ – വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് ഏകദിന സന്ദർശനവുമായി ഞായറാഴ്ച കേരളത്തിൽ. കൊച്ചി മുതല്‍ കോഴിക്കോട് വരെ ട്രെയിനില്‍ സഞ്ചരിച്ച് കൊണ്ട് സംസ്ഥാനത്തെ റെയിൽവെയുടെ വിവിധ വികസന പദ്ധതികൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്യും. ട്രാക്കുകളും മറ്റും പരിശോധിക്കുന്ന കേന്ദ്രമന്ത്രി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസന പുരോഗതിയും വിലയിരുത്തിയാകും മടങ്ങുക. ഔദ്യേഗിക ചടങ്ങുകൾക്കിടെ ജന്മഭൂമി ദിനപത്രത്തിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവ്വഹിക്കും.