ആലുവ: പെരുകുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ആലുവയിൽ അക്രമങ്ങളും വർദ്ധിച്ചുവരുന്നു. കഴിഞ്ഞദിവസം പാതിരാത്രിയിലാണ് ഇതരസംസ്ഥാന തൊഴിലാളി ആലുവ ദേശം റോഡില്‍ താമസിക്കുന്ന റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ തുമ്പയിൽ ബദറുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത്. ബഹളം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.
തുടർന്ന് സാരമായി പരിക്കേറ്റ ബദറുദ്ദീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് സംഭവത്തിൽ പ്രതിയായ ഛത്തീസ്ഗഡ് സ്വദേശിയായ മനോജ് സഹോസിനെ പോലീസ് അറസ്റ്റ് ചെയ്തു. 2011ൽ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതി ജോലിമതിയാക്കി നാട്ടിൽ പോയ ശേഷം അഞ്ചുദിവസം മുമ്പാണ് തിരികെ എത്തിയത്.
ക്രിമിനൽ പശ്ചാത്തലം ഉള്ളതും, ലഹരി ഉപയോഗിക്കുന്നതുമായ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ യഥേഷ്ടം വിലസി നടക്കുമ്പോൾ സ്വന്തം വീട്ടിനുള്ളിൽ പോലും സ്വസ്ഥമായി ജീവിക്കുവാൻ മലയാളി ഭയപ്പെടുന്നു