കോതമംഗലം: ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയുടെ ബാഗുമായി മുങ്ങിയ വിരുതനെ പോലീസ് പിടികൂടി. കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ നടന്ന സംഭവത്തിൽ തൊടുപുഴ മടക്കത്താനം കൊണ്ടുപറമ്പിൽ വീട്ടിൽ ഷിജുവിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇരമല്ലൂർ സ്വദേശിനിയുടെ വിലയേറിയ മൊബൈൽ ഫോണും, അയ്യായിരം രൂപയും, രേഖകളും അടങ്ങിയ ബാഗാണ് പ്രതി തട്ടിയെടുത്തത്. സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തിൽ കോതമംഗലം പോലീസ് ഊർജിതമായി നടത്തിയ അന്വേഷണത്തിൽ കാലടി ഭാഗത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്.
2024-09-20