ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം ആലപ്പുഴ ജില്ലയില്‍ സന്ദർശനം നടത്തി. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം കമ്മീഷണര്‍ ഡോ.അഭിജിത്ത് മിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്. നിരീക്ഷണ സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് യോഗം നിർദേശം ഉയർന്നു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും യോഗം വിലയിരുത്തി. ദേശാടന പക്ഷികള്‍, തണ്ണീര്‍ത്തട പക്ഷികള്‍ എന്നിവയില്‍ നിന്ന് കൂടുതല്‍ സാമ്ബിളുകള്‍ ശേഖരിക്കണമെന്നും കേന്ദ്ര സംഘം നിർദേശിച്ചിട്ടുണ്ട്.