ഡല്‍ഹി: ടാറ്റയിലേക്ക് തിരികെയെത്തിയ എയര്‍ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും എയര്‍ ഇന്ത്യയുടെ പുത്തൻ ലോഗോ പുറത്തിറക്കി. ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈൻ. ദ വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്. ഉയര്‍ന്ന സാധ്യതകള്‍, പുരോഗതി, ഭാവിയിലേയ്ക്കുള്ള ആത്മവിശ്വാസം തുടങ്ങിയവയാണ് ലോഗോ രൂപകല്‍പ്പനയിലേക്ക് നയിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഡിസംബര്‍ മുതലാണ് പുതിയ ലോഗോ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പ്രത്യക്ഷപ്പെടുക. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക. പുതിയ എയര്‍ ഇന്ത്യ ഊര്‍ജ്ജസ്വലവും ആത്മവിശ്വാസത്തിലൂന്നിയതാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള റീ ബ്രാൻഡിംഗിന്‍റെ ഭാഗമായാണ് ലോഗോയും നിറങ്ങളും മാറ്റിയത്.