വിമാനത്താവളങ്ങളിൽ വൻ അവസരവുമായി എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ്

വിമാനത്താവളങ്ങളിൽ വൻ അവസരവുമായി എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ്
alternatetext

തിരുവനന്തപുരം : വിമാനത്താവളങ്ങളിൽ വൻ അവസരവുമായി എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ്. ഓഫീസർ (സെക്യൂരിറ്റി)​,​ ജൂനിയർ ഓഫീസർ (സെക്യൂരിറ്റി)​ തസ്തികകളിലേക്കാണ് എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുംബയ്,​ ഡൽഹി വിമാനത്താവളങ്ങളിലാണ് ഇപ്പോൾ ഒഴിവുള്ളത്. ആകെ 172 ഒഴിവുകളിൽ മുംബയിൽ 145ഉം ഡൽഹി വിമാനത്താവളത്തിൽ 27 ഒഴിവുകളുമാണുള്ളത്.

ഓഫീസർ തസ്തികയ്ക്ക് 45000 രൂപയും ജൂനിയർ ഓഫീസർക്ക് 29760 രൂപയുമാണ് ശമ്പളം ,​ മൂന്നു വർഷത്തെ കരാർ നിയമനമാണ്. എയർഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ താത്പര്യ പ്രകാരം ഇത് നീട്ടാൻ സാദ്ധ്യതയുണ്ട്.ജൂനിയർ ഓഫീസർ (സെക്യൂരിറ്റി)​ തസ്തികയിൽ 80 ഒഴിവുകളാണുള്ളത്. 29760 രൂപയാണ് ശമ്പളം. 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം)​ സർട്ടിഫിക്കറ്റും കൂടാതെ മികച്ച ആശയവിനിമയ ശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം അപേക്ഷകർ.

പ്രായം 45 കവിയരുത്.ഓഫീസർ (സെക്യൂരിറ്റി) ഓഫീസർ (സെക്യൂരിറ്റി) വിഭാഗത്തില്‍ 85 ഒഴിവാണുള്ളത്. 45000 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ഏവിയേഷൻ സൂപ്പർവൈസർ കോഴ്‌സ്/കാർഗോ സൂപ്പർവൈ സർ കോഴ്സ‌സ്/ഏവിയേഷൻ കാർഗോ സെക്യൂരിറ്റി/ഡി ജി ആർ സർട്ടിഫിക്കറ്റുകളുള്ളവർക്ക് മുൻഗണന ലഭിക്കും.

എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധിയിൽ എസ്. സി/എസ്ട‌ി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ ബി സിക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. വിമുക്ത ഭടൻമാർക്കും എസ് സി/എസ്ടി വിഭാ ഗക്കാർക്കും അപേക്ഷാഫീസ് ബാധകല്ല.